Quantcast

മിന്നിത്തിളങ്ങി... ഷാർജ ലൈറ്റ് വില്ലേജിന് തുടക്കം

ഫെബ്രുവരി 22 വരെയാണ് പരിപാടി

MediaOne Logo

Web Desk

  • Published:

    30 Jan 2026 3:40 PM IST

Sharjah Light Village begins
X

ഷാർജ: ഷാർജ ലൈറ്റ് വില്ലേജിന് തുടക്കം. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പരിപാടി ഫെബ്രുവരി 22 വരെ നീണ്ടുനിൽക്കും. അന്താരാഷ്ട്ര കലാകാരന്മാരുടെ കലാസൃഷ്ടികളും ലൈറ്റ് ഇൻസ്റ്റലേഷനുകളും, കുട്ടികളുടെ കളിസ്ഥലം, ഇൻററാക്റ്റീവ് പരിപാടികൾ എന്നിവയാണ് ഇവിടെയുള്ളത്.

ടിക്കറ്റ് നിരക്കുകൾ: 12 വയസ്സിന് മുകളിലുള്ളവർക്കും മുതിർന്നവർക്കും: 20 ദിർഹം, 3 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾ: 10 ദിർഹം, ഫുൾ സീസൺ പാസ് (ജനുവരി 29 - ഫെബ്രുവരി 22): 180 ദിർഹം.

ഇമാറാത്തി സംസ്‌കാരവും പൈതൃകവും ആഘോഷിക്കുന്നതിനായി കലയും സർഗാത്മകതയും സംയോജിപ്പിച്ചുള്ള ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 3 ന് ആരംഭിക്കും. ഫെബ്രുവരി 15 വരെയാണ് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ 15ാമത് പതിപ്പ്. ലൈറ്റ് ഷോകളടക്കമുള്ളവ ഇതിന്റെ ഭാഗമായി നടക്കും. ഈ വർഷം, ഷാർജ എമിറേറ്റിലുടനീളമുള്ള 13 സ്ഥലങ്ങളിൽ ലൈറ്റ് ഷോയടക്കമുള്ളവ അരങ്ങേറും.

TAGS :

Next Story