Quantcast

ഷാർജയിൽ പാലുൽപന്ന നിർമാണ ഫാക്ടറി തുറന്നു

ഭക്ഷ്യോൽപാദന രംഗത്ത് സ്വയംപര്യാപ്തത നേടാൻ ഷാർജ വിഭാവനം ചെയ്യുന്ന പദ്ധതികളുടെ തുടർച്ചയാണ് മലീഹ ഡെയറി ഫാക്ടറി

MediaOne Logo

Web Desk

  • Published:

    24 Dec 2025 9:39 PM IST

ഷാർജയിൽ പാലുൽപന്ന നിർമാണ ഫാക്ടറി തുറന്നു
X

ഷാർജ: ഷാർജയുടെ സ്വന്തം പാലുൽപന്ന ഫാക്ടറി മലീഹയിൽ തുറന്നു. ഷാർജ ഭരണാധികാരിയാണ് മലീഹ ഡെയറി ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ലാഭം ലക്ഷ്യമിടാതെ ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണ നൽകിയാകും ഫാക്ടറി പ്രവർത്തിക്കുകയെന്ന് ഭരണാധികാരി പറഞ്ഞു.

ഭക്ഷ്യോൽപാദന രംഗത്ത് സ്വയംപര്യാപ്തത നേടാൻ ഷാർജ വിഭാവനം ചെയ്യുന്ന പദ്ധതികളുടെ തുടർച്ചയാണ് ഷാർജയിലെ മലീഹ ഡെയറി ഫാക്ടറി. മലീഹ ഫാമിൽ ഉൽപാദിപ്പിക്കുന്ന പാൽ നേരത്തേ വിപണി കീഴടക്കിയിരുന്നു. പശുക്കിടാങ്ങളെ പ്രത്യേക തീറ്റി കൊടുത്തു വളർത്തി പാലുൽപാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ A2A2 കാറ്റിൽ ഫാമിനുള്ള ലോക റെക്കോർഡും മലീഹ ഫാം സ്വന്തമാക്കി. മണിക്കൂറിൽ 500 പശുക്കളിൽ നിന്ന് പാൽ കറന്നെടുക്കാൻ ഫാക്ടറിയിൽ സൗകര്യമുണ്ട്. ദിവസം ഒരു ലക്ഷം ലിറ്ററാണ് ഉൽപാദന ശേഷി.

പാലിന് പുറമേ, തൈര്, ലബാനേ എന്നിവയും ഫാക്ടറിയിൽ ഉൽപാദിപ്പിച്ച് പാക്ക് ചെയ്ത് വിപണിയിലെത്തിക്കും. മണിക്കൂറിൽ 4500 യൂണിറ്റിൽ ഉൽപന്നങ്ങൾ പാക് ചെയ്ത് പുറത്തിറക്കാൻ ഫാക്ടറിക്ക് ശേഷിയുണ്ട്. ഹോളണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത 64,000 അപൂർവിയിനം പശുക്കളാണ് മലീഹ ഡെയറി ഫാമിന്റെ പ്രത്യേകത.

TAGS :

Next Story