Quantcast

മോഷ്ടിച്ച കാർ ‌2 മണിക്കൂറിനുള്ളിൽ കണ്ടെത്തി‌ ഷാർജ പൊലീസ്; പ്രതി പിടിയിൽ

പരാതി ലഭിച്ചയുടൻ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്

MediaOne Logo

Gulf Desk

  • Published:

    26 Sept 2026 9:41 PM IST

Sharjah Police recover stolen car within two hours; suspect arrested.
X

ഷാർജ: ഷാർജയിൽ മോഷ്ടിക്കപ്പെട്ട വാഹനം 2 മണിക്കൂറിനുള്ളിൽ പിടികൂടി ഷാർജ പൊലീസ്. പരാതി ലഭിച്ചയുടൻ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് കാർ എഞ്ചിൻ ഓഫ് ചെയ്യാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പ്രതിയെ പിടികൂടുകയും ചെയ്തു.

സെപ്റ്റംബർ 24-ന് വൈകുന്നേരമാണ് വാഹനം മോഷണം പോയതായി ഉടമ പോലീസിനെ വിവരം അറിയിച്ചത്. വാഹനം സ്റ്റാർട്ട് ചെയ്ത നിലയിൽ ആളില്ലാതെ റോഡരികിലോ മറ്റോ നിർത്തുന്നത് മോഷണത്തിന് എളുപ്പവഴിയാകുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. ചെറിയ സമയത്തേക്ക് കടകളിലോ പെട്രോൾ പമ്പുകളിലോ എടിഎമ്മുകളിലോ പോകുമ്പോൾ പോലും എഞ്ചിൻ ഓഫ് ചെയ്യാനും വാഹനം ലോക്ക് ചെയ്യാനും വിലപിടിപ്പുള്ള വസ്തുക്കൾ ഉള്ളിൽ വെയ്ക്കാതിരിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

TAGS :

Next Story