Quantcast

ഷാർജ സഫാരി പാർക്ക് തുറന്നു

പുതിയ സീസണിൽ കാണികളെ ആകർഷിക്കാൻ രണ്ട് അതിഥികളും

MediaOne Logo

Web Desk

  • Published:

    22 Sept 2025 10:26 PM IST

ഷാർജ സഫാരി പാർക്ക് തുറന്നു
X

‌ഷാർജ: വേനൽകാലത്ത് അടച്ചിട്ട ഷാർജ സഫാരി പാർക്ക് വീണ്ടും തുറന്നു. പുതിയ സീസണിൽ കാണികളെ ആകർഷിക്കാൻ രണ്ട് അതിഥികൾ സഫാരിയിലുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ഷാർജ സഫാരിയിൽ അടുത്തിടെ ജനിച്ച ആഫ്രിക്കൻ സവന്ന ഇനത്തിൽപെട്ട ആനക്കുട്ടിയും ഇരട്ട മോതിരവാലൻ കുരങ്ങുമാണ് ഷാർജ സഫാരിയിലെ പുതിയ അതിഥികൾ. ഈ അതിഥികളും അവരുടെ അമ്മമാരും വെറ്ററിനറി വിദ്ഗധരുടെ നിരീക്ഷണത്തിലാണ്. സവന്ന ആനയുടെ അതിജീവനത്തിന് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ പ്രധാനമാണ്. മഡഗാസ്കറിൽ നിന്നുള്ള മോതിരവാലൻ കുരങ്ങ് ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. ഇവയിൽ ഇരട്ടകളുടെ ജനനം അപൂർവമാണ്.

ആഫ്രിക്കക്ക് പുറത്തെ ഏറ്റവും വലിയ സഫാരിയാണ് ഷാർജയിലേത്. ജിറാഫുകൾ, സിംഹങ്ങൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, അപൂർവ പക്ഷികൾ എന്നിവയുൾപ്പെടെ 151 ഇനം ജീവികൾ നിലവിൽ പാർക്കിൽ വസിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 8.30മുതൽ വൈകുന്നേരം 6വരെയാണ് സഫാരിയിൽ സന്ദർശകർക്ക് പ്രവേശനം.

TAGS :

Next Story