Quantcast

വേനൽ ഇടവേള കഴിഞ്ഞു; ഷാർജ സഫാരി വ്യാഴാഴ്ച തുറക്കും

ദൈദിലെ അൽ ബ്രൈദി സംരക്ഷിത മേഖലയിലെ എട്ട്​ സ്ക്വയർ കി.മീ വിസ്തീർണമുള്ള സ്ഥലത്താണ്​ സഫാരി സ്ഥിതി ചെയ്യുന്നത്​.

MediaOne Logo

Web Desk

  • Published:

    20 Sept 2023 12:26 AM IST

Sharjah Safari park will reopen on Thursday
X

ഷാർജ സഫാരി പാർക്ക് വേനൽകാല ഇടവേളയ്ക്കു ശേഷം വ്യാഴാഴ്ച തുറക്കും. ആഫ്രിക്കയ്ക്ക്​ പുറത്തെ ​ഏറ്റവും വലിയ സഫാരി പാർക്ക്​ എന്ന ഖ്യാതിയുള്ള കേന്ദ്രത്തിൽ പുതുമയുള്ള കാഴ്ചകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 2021ൽ ആരംഭിച്ച പാർക്കിന്‍റെ മൂന്നാം സീസണാണ്​ ഇത്തവണ ആരംഭിക്കുന്നത്​.

പാർക്കിലെ ആംഫി തിയറ്ററിൽ ഒരുക്കിയ ആഫ്രിക്കൻ പക്ഷികളെയും മൃഗങ്ങളെയും കുറിച്ചുള്ള പ്രത്യേക പ്രദർശനം ഇത്തവണത്തെ പുതുമയാണ്​. ദൈദിലെ അൽ ബ്രൈദി സംരക്ഷിത മേഖലയിലെ എട്ട്​ സ്ക്വയർ കി.മീ വിസ്തീർണമുള്ള സ്ഥലത്താണ്​ സഫാരി സ്ഥിതി ചെയ്യുന്നത്​.

മരുഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വന അന്തരീക്ഷത്തിലാണ് പാർക്ക്​ ഒരുക്കിയിരിക്കുന്നത്. 12 വർഗങ്ങളിൽപെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്. ഇത്തവണ ജീവികളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് പാർക്കിനെ ആകർഷണീയമാക്കുന്നത്.

സിംഹം, ആനകൾ, ജിറാഫുകൾ എന്നിവ ഇതിൽ ഉൾപ്പെടും. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഷാർജ സഫാരി അടച്ചിട്ടത്. ചൂട് കുറഞ്ഞു തുടങ്ങിയതോടെയാണ് വീണ്ടും തുറക്കുന്നത്.



TAGS :

Next Story