ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം, ദുബൈയിൽ സ്വർണവില കുറഞ്ഞു
24-കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണത്തിന് 483 ദിർഹത്തിൽ നിന്ന് 480 ആയി

ദുബൈ: ദുബൈയിൽ സ്വർണവിലയിൽ നേരിയ ഇടിവ്. 24-കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണത്തിന് 480 ദിർഹമായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം ഇത് 483.75 ദിർഹം ആയിരുന്നു. ആഗോള വിപണിയിൽ ഇടിവുണ്ടായതും ചൈനയിലെ നികുതി നയങ്ങൾ ആഭരണങ്ങളുടെ ഡിമാൻഡിന് മേൽ ആശങ്ക ഉയർത്തിയതും മൂലമാണ് നഗരത്തിൽ സ്വർണവിലക്ക് കുറവുണ്ടായത്.
Next Story
Adjust Story Font
16

