Quantcast

മാലിന്യനിർമാർജനം വരെ സ്മാർട്ട്; സ്മാര്‍ട്ട് കമ്യൂണിറ്റി പദ്ധതിയുമായി 'ജീട്രോൺ'

താമസ മേഖലയിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്നത് മുതൽ മാലിന്യം ഒഴിവാക്കുന്നത് വരെയുള്ള സംവിധാനങ്ങൾ സ്വയം നിയന്ത്രിക്കുന്ന കൗതുകകരമായ സ്മാർട്ട് കമ്യൂണിറ്റി സംവിധാനം അവതരിപ്പിക്കുകയാണ് മലയാളികൾ നേതൃത്വം നൽകുന്ന ദുബൈയിലെ ജീട്രോൺ എന്ന സ്ഥാപനം

MediaOne Logo

Web Desk

  • Updated:

    2022-09-28 18:34:59.0

Published:

28 Sept 2022 11:44 PM IST

മാലിന്യനിർമാർജനം വരെ സ്മാർട്ട്; സ്മാര്‍ട്ട് കമ്യൂണിറ്റി പദ്ധതിയുമായി ജീട്രോൺ
X

താമസ മേഖലയിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്നത് മുതൽ മാലിന്യം ഒഴിവാക്കുന്നത് വരെയുള്ള സംവിധാനങ്ങൾ സ്വയം നിയന്ത്രിക്കുന്ന കൗതുകകരമായ സ്മാർട്ട് കമ്യൂണിറ്റി സംവിധാനം അവതരിപ്പിക്കുകയാണ് മലയാളികൾ നേതൃത്വം നൽകുന്ന ദുബൈയിലെ ജീട്രോൺ എന്ന സ്ഥാപനം. ദുബൈയിലെ വെറ്റെക്സ് പ്രദർശനത്തിലാണ് പൂർണമായും യു എ ഇയിൽ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ഇവർ പരിചയപ്പെടുത്തുന്നത്.

ഒരു താമസ മേഖലയിലെ മുഴുവവൻ ജലസേചനം, വൈദ്യുതിവിളക്കുകൾ, മാലിന്യസംസ്കരണം, അപായ മുന്നറിയിപ്പ് സംവിധാനങ്ങളെല്ലാം സ്വയം നിയന്ത്രിക്കുന്ന വിധം സ്മാർട്ടാക്കുന്നതാണ് സ്മാർട്ട് കമ്യൂണിറ്റി എന്ന ആശയം. മാലിന്യപെട്ടികളിൽ മാലിന്യം നിറഞ്ഞാൽ മാലിന്യപ്പെട്ടികൾ തന്നെ അക്കാര്യം അറിയിക്കും. വഴിവിളക്കുകൾ മുതൽ അലങ്കാരവിളക്കുകൾ വരെയുള്ള വെളിച്ചസംവിധാനങ്ങൾ കാലാവസ്ഥക്കും സമയത്തിനും അനുസരിച്ച് വിളക്കുകൾ തന്നെ കൈകാര്യം ചെയ്യും. മേഖലയിൽ എന്തെങ്കിലും അപകടമുണ്ടായാൽ അക്കാര്യം അറിയിക്കാൻ പാനിക്ക് അലാം സംവിധാനവും സ്മാർട്ട് കമ്യൂണിറ്റിയുടെ ഭാഗമാണ്.

പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡായ ജീപാസ്, റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ എന്നിവ ഉൾപ്പെടുന്ന വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന് കീഴിലെ നൂതന സാങ്കേതികവിദ്യാ ഗവേഷണ സ്ഥാപനമാണ് ജീട്രോൺ. വെറ്റക്സിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മേഖലയിലെ സ്ഥാപനങ്ങൾ സ്മാർട്ട് കമ്യൂണിറ്റി എന്ന സംവിധാനത്തിൽ താൽപര്യം പ്രകടപ്പിച്ച് മുന്നോട്ട് വരുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും ഈ പദ്ധതി അവതരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ, സ്മാർട്ട്ഫോൺ ഉപയോഗിച്ച് വീട്ടിലെ മുഴുവൻ സംവിധാനങ്ങളും സ്മാർട്ടാക്കുന്ന ജി ഹോം സാങ്കേതികവിദ്യയും, ഹോട്ടൽ മുറികളെ പൂർണമായും സ്മാർട്ടാക്കുന്ന സ്മാർട്ട് ഹോട്ടൽ സൊല്യൂഷനും ജീട്രോൺ വെറ്റെക്സിൽ അവതരിപ്പിക്കുന്നുണ്ട്.

TAGS :

Next Story