Quantcast

ബഹിരാകാശ പര്യവേക്ഷണം; ഭൂമിയിലെ നേതൃത്വം ഹസ്സ അൽ മൻസൂരിക്ക്​

ആദ്യമായാണ്​ ഒരു അറബ്​ വംശജൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഭൂമിയിലെ 'പോയിന്‍റ്​ഓഫ്​കോണ്ടാക്​ട്' എന്ന ചുമതലക്കായി നിയോഗിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    3 April 2023 6:04 PM GMT

ബഹിരാകാശ പര്യവേക്ഷണം; ഭൂമിയിലെ നേതൃത്വം ഹസ്സ അൽ മൻസൂരിക്ക്​
X

യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്ക് ​പുതിയദൗത്യം. യു.എ.ഇയുടെബഹിരാകാശ ദൗത്യത്തിന്​ഭൂമിയിൽ നിന്ന്​ നേതൃത്വം നൽകാനുള്ള സുപ്രധാന ചുമതല ഇനി​ അൽ മൻസൂരിക്കാവും. ബഹിരാകാശ നിലയത്തിൽ നടക്കുന്ന പര്യവേക്ഷണങ്ങളെ നിരീക്ഷിച്ച്​ നിർദേശങ്ങൾ നൽകുക എന്നതായിരിക്കും ചുമതല.

ആദ്യമായാണ്​ ഒരു അറബ്​ വംശജൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഭൂമിയിലെ 'പോയിന്‍റ്​ഓഫ്​കോണ്ടാക്​ട്' എന്ന ചുമതലക്കായി നിയോഗിക്കപ്പെടുന്നത്​. ഇപ്പോൾ ബഹിരാകാശ നിലയത്തിലുള്ള സുൽത്താൻ അൽ നിയാദിക്ക്​സഹായങ്ങളുംനിർദേശങ്ങളും നൽകി വരുന്നത്​ മൻസൂരിയാണ്​​. ബഹിരാകാശ നിലയത്തിലെ സംഘത്തിന്​ എല്ലാ നിർദേശങ്ങളുംനൽകുന്നതിന്​ പുറമെ, നിർണായക പ്രശ്‌നങ്ങൾ കണ്ടെത്തി ബഹിരാകാശയാത്രികർക്ക് വിവരങ്ങൾ കൈമാറാനും മൻസൂരി മുന്നിലുണ്ടാകും.

പുതിയ ദൗത്യത്തിൽ ഏറെ അഭിമാനമുണ്ടെന്നുംബഹിരാകാശ നിലയത്തി​ലേക്ക്​ആശയ വിനിമയം ഏറ്റവും സുഗമമായ രീതിയിലാക്കുമെന്നും അൽ മൻസൂരി പ്രതികരിച്ചു. നിയമനം കൂടുതൽ അറബ്​ബഹിരാകാശ യാത്രികർക്ക്​പ്രചോദനമേകുന്നതാണെന്ന്​അൽ മൻസൂരിയെ പ്രകീർത്തിച്ച്​​ മുഹമ്മദ്​ബിൻ റാശിദ്​ബഹിരാകാശ കേന്ദ്രം ഡയറക്ടർ സലീം അൽ മർറി പറഞ്ഞു. ബഹിരാകാശത്തെക്കുറിച്ചുള്ള അറിവും മൈക്രോ ഗ്രാവിറ്റിയിലെ ജീവിതത്തെക്കുറിച്ച വിവരങ്ങളും വർധിപ്പിക്കാൻ ഇതു മുഖേന സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story