ദുബൈ എക്സ്പോയിൽ ശൂന്യാകാശവാരം; ഈ മാസം 17 മുതൽ 23 വരെ

ശൂന്യാകാശത്തെ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, സ്പേസിലെ വനിതകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ വേദിയിൽ ചർച്ചയാകും

MediaOne Logo

Web Desk

  • Updated:

    2021-10-14 17:15:47.0

Published:

14 Oct 2021 5:13 PM GMT

ദുബൈ എക്സ്പോയിൽ ശൂന്യാകാശവാരം; ഈ മാസം 17 മുതൽ 23 വരെ
X

ദുബൈ എക്സ്പോ ശൂന്യാകാശ വാരം ആചരിക്കുന്നു. ഈമാസം 17 മുതലാണ് സ്പേസ് വീക്ക് ആരംഭിക്കുക. ശൂന്യാകാശ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പരിപാടികൾക്കും എക്സ്പോ വേദിയാകും.

ഈ മാസം 17 മുതൽ 23 വരെയാണ് ദുബൈ എക്സ്പോയിലെ ശൂന്യാകാശ വാരാചരണ പരിപാടികൾ. യുഎഇ സ്പേസ് ഏജൻസി, മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ എന്നിവയുമായി സഹകരിച്ചാണ് വാരാചരണം. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന പരിപാടികൾ ഇതിന്റെ ഭാഗമായുണ്ടാകും. യുഎഇയുടെ രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കാനും അവസരം ലഭിക്കും. ശൂന്യാകാശത്തെ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, സ്പേസിലെ വനിതകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ വേദിയിൽ ചർച്ചയാകും

TAGS :

Next Story