Quantcast

ദുബൈ എയർപോർട്ടിൽ കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടർ

വിമാനത്താവളത്തിന്റ ടെർമിനൽ മൂന്നിൽ ആഗമന വിഭാഗത്തിലാണ് പുതിയ കൗണ്ടർ സജ്ജമായത്

MediaOne Logo

Web Desk

  • Updated:

    2023-04-22 20:27:56.0

Published:

23 April 2023 1:53 AM IST

Special immigration counter for children at Dubai Airport
X

ദുബൈ എയർപോർട്ടിൽ കുട്ടികൾക്ക് പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു. കുട്ടികൾക്ക് അവരുടെ പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ ഇവിടെ അവസരം ലഭിക്കും. വിമാനത്താവളത്തിന്റ ടെർമിനൽ മൂന്നിൽ ആഗമന വിഭാഗത്തിലാണ് പുതിയ കൗണ്ടർ സജ്ജമായത്.

നാല് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് പുതിയ എമിഗ്രേഷൻ കൗണ്ടിൽ സ്വന്തമായി പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാം. കുട്ടികളുടെ കൗണ്ടർ ഇനി മുതൽ എമിഗ്രേഷന്റെ ഭാഗമാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. കുട്ടികളെ ആകർഷിക്കുന്ന പ്രത്യേകം അലങ്കാരങ്ങളോടെയാണ് കൗണ്ടർ.

പ്രത്യേക അവസരങ്ങളിൽ, ജിഡിആർഎഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ സാലിമും സലാമയും കുട്ടികളെ സ്വീകരിക്കും. ദുബൈയിലേക്ക് കടന്നുവരുന്ന കുട്ടികൾക്കുള്ളിൽ സന്തോഷവും ആവേശവും നിറക്കുകയാണ് പുതിയ എമിഗ്രേഷൻ കൗണ്ടറിന്റെ ലക്ഷ്യം

TAGS :

Next Story