യു.എ.ഇയില്‍ നിയമവിരുദ്ധ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ
കിംവദന്തികൾ പ്രചരിക്കുന്നത് തടയാനും സൈബർ കുറ്റകൃത്യങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായാണ് 2021 ൽ പുറപ്പെടുവിച്ച ഉത്തരവ് കർശനമാക്കുന്നത്

ദുബൈ: നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്താൽ യു.എ.ഇയിൽ 20 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങളും തെറ്റായവിവരങ്ങളും പ്രസിദ്ധീകരിച്ച് പണം സമ്പാദിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പിൽ പറയുന്നു.
കിംവദന്തികൾ പ്രചരിക്കുന്നത് തടയാനും സൈബർ കുറ്റകൃത്യങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായാണ് 2021 ൽ പുറപ്പെടുവിച്ച ഉത്തരവ് കർശനമാക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങൾ ഏത് തരത്തിലുള്ള മാധ്യമം വഴി പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണ്. ഓൺലൈൻ മാധ്യമങ്ങൾ വഴിയാണെങ്കിൽ ഐ.ടി ദുരുപയോഗം ചെയ്തതിനുള്ള വകുപ്പും ഇതോടൊപ്പമുണ്ടാകും. 20 ലക്ഷം ദിർഹം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ബോധവൽകരണത്തിനായി ഇതുസംബന്ധിച്ച ബോധവൽകരണ വീഡിയോയും പ്രോസിക്യൂഷൻ പുറത്തിറക്കിയിട്ടുണ്ട്.
Adjust Story Font
16
