Quantcast

വിദേശത്തെ പഠനസാധ്യതകൾ; ജി എസ് എൽ -മീഡിയവൺ സ്റ്റഡി എബ്രോഡ് എക്സ്പോ നാളെ

ഗ്ലോബൽ സ്റ്റഡി ലിങ്ക്, മീഡിയവണുമായി സഹകരിച്ച് നടത്തുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്

MediaOne Logo

Web Desk

  • Updated:

    2023-05-06 18:54:26.0

Published:

6 May 2023 10:34 PM IST

gsl-mediaone
X

ദുബൈ: വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സംഘടിപ്പിക്കുന്ന സ്റ്റഡി എബ്രോഡ് എക്സ്പോ നാളെ ദുബൈയിൽ നടക്കും. വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്, മീഡിയവണുമായി സഹകരിച്ച് നടത്തുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. മുൻകൂർ പേര് രജിസ്റ്റർ ചെയ്ത നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാർഥികളും എക്സപോയിൽ പങ്കെടുക്കും.

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ ദുബൈ അൽനഹ്ദയിലെ ലാവൻഡർ ഹോട്ടലിലാണ് സ്റ്റഡി എബ്രോഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. എഞ്ചനീയറിങ്, മെഡിസിൻ, നഴ്സിങ്, അക്കൗണ്ടിങ് തുടങ്ങി നൂറിൽപരം കോഴ്സുകൾ വിദേശത്ത് പഠിക്കാനുള്ള സാധ്യതകളെ കുറിച്ചും, ഇതിനായി പൂർത്തിയാക്കേണ്ട നടപടികളെ കുറിച്ചും എക്സ്പോയിൽ എത്തുന്നവർക്ക് നേരിട്ട് മനസിലാക്കാൻ അവസരുണ്ടാകുമെന്ന് ഗ്ലോബൽ സ്റ്റഡി ലിങ്ക് അധികൃതർ പറഞ്ഞു.

TAGS :

Next Story