കേരള മുസ്ലിം സ്ത്രീകളുടെ വിജയഗാഥ; ഇ-പുസ്തകം പുറത്തിറങ്ങി
പട്ടികയിൽ വിവിധ മേഖലകളിലെ 100 സ്ത്രീകൾ

ദുബൈ: രാഷ്ട്രനിര്‍മാണത്തിനായി ശ്രദ്ധേയ സംഭാവനകൾ നൽകിയ 100 കേരളീയ മുസ്ലിം സ്ത്രീകളെക്കുറിച്ച ഇ-പുസ്തകം പുറത്തിറങ്ങി. മുതിര്‍ന്ന ആഗോള നയതന്ത്രജ്ഞ ഡോ. ഫെറ കെ. ഉസ്മാനിയുടെ സാരഥ്യത്തിലുള്ള 'റൈസിങ് ബിയോണ്ട് ദ് സീലിങ്' കൂട്ടായ്മയാണു ഈ സംരംഭത്തിനു പിന്നിൽ. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മലയാളി മുസ്ലിം വനിതകളെയാണ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
'റൈസിങ് ബിയോണ്ട് ദ് സീലിങ്: 100 ഇൻസ്പയറിങ് മുസ്ലിം വിമൻ ഓഫ് കേരള' എന്ന പേരിലാണ് ഇ പുസ്തകം. കേരളപ്പിറവി ദിനം കൂടി മുൻനിർത്തി ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹീം, രാജ്യസഭാ എം.പി. ജെബി മേത്തര്‍ തുടങ്ങിയർ ഓൺലൈൻ പരിപാടിയിൽ സംബന്ധിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ടവരിൽ നിന്ന് അര്‍ഹരായ നൂറു പേരെ സമിതി തെരഞ്ഞെടുക്കുകയായിരുന്നു. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംരംഭകനും സാമൂഹികപ്രവര്‍ത്തകനുമായ അമീര്‍ അഹമ്മദ്, ബ്രൂക്ലിന്‍ കോളജ് പ്രഫസര്‍ ഡോ. ഷഹീന്‍ ഉസ്മാനി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഈ സംരംഭത്തിനു പിറകിൽ.
ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും സേവനത്തിന്റെയും പ്രതീകങ്ങളായ കേരളീയ മുസ്ലിം സ്ത്രീകളിലെ ചുരുക്കം പേര്‍ മാത്രം ഉള്പ്പെടുന്നതാണ്പട്ടികയെന്ന് ഡോ. ഫെറ കെ. ഉസ്മാനി ചൂണ്ടിക്കാട്ടി. ആമസോണ്‍ കിന്‍ഡില്‍ വഴി ഇ-ബുക്കിന്റെ പ്രീ ഓര്‍ഡറിങ് സൗകര്യമൊരുക്കിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.
Adjust Story Font
16

