Quantcast

നിയാദി ഭൂമിയിലേക്ക് വരുന്നു; ഉജ്വല വരവേൽപ്പ്​ നൽകാൻ യു.എ.ഇ

'എൻഡവർ' എന്ന്​ പേരിട്ട സ്​പേസ്​ എക്സ്​ ബഹിരാകാശ പേടകം സെപ്​റ്റംബർ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട്​ ഫ്ലോറിഡയിലെ തീരത്ത്​ ഇറങ്ങാനാണ്​ പദ്ധതി.

MediaOne Logo

Web Desk

  • Updated:

    2023-08-17 19:00:34.0

Published:

17 Aug 2023 4:38 PM GMT

Sultan Al Neyadi Emirati astronaut
X

ആറു മാസം നീണ്ട ദൗത്യം പൂർത്തിയാക്കി യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി സെപ്​റ്റംബർ ഒന്നിനു​ ഭൂമിയിലേക്ക്​ മടങ്ങും. സ്​പേസ്​ എക്സ്​ ബഹിരാകാശ പേടകത്തിലായിരിക്കും നിയാദിയുടെ മടക്കയാത്ര. മൂന്ന്​ സഹപ്രവർത്തകരും നിയാദിയെ ഭൂമിയിലേക്ക്​ അനുഗമിക്കും.നിയാദിയുടെയും കൂട്ടരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി ഇന്നാണ്​ നാസ പ്രഖ്യാപിച്ചത്​. ​ക്രൂ-6 ദൗത്യത്തിന്‍റെ ഭാഗമായ നാല്​ പേരും തുടർ ചുമതലകൾ ക്രൂ-7ന്​ കൈമാറുമെന്ന്​ നാസ അറിയിച്ചു. ക്രൂ-7 ടീം അടുത്ത ആഴ്ച ബഹിരാകാശ പേടകത്തിലെത്തും.

'എൻഡവർ' എന്ന്​ പേരിട്ട സ്​പേസ്​ എക്സ്​ ബഹിരാകാശ പേടകം സെപ്​റ്റംബർ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട്​ ഫ്ലോറിഡയിലെ തീരത്ത്​ ഇറങ്ങാനാണ്​ പദ്ധതി. എന്നാൽ, പേടകത്തിന്‍റെ ലാൻഡിങ്​ സമയം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. തിരികെ യാത്രക്കായി 16 മണിക്കൂർ എടുക്കുമെന്നാണ്​ നാസ വ്യക്​തമാക്കുന്നത്​.

മാർച്ച്​ മൂന്നിനാണ്​ നിയാദിയും കൂട്ടരും ബഹിരാകാശത്തേക്ക്​ യാത്ര തിരിച്ചത്​. ആറു മാസത്തെ ദൗത്യത്തിനിടെ നൂറിലധികം പരീക്ഷണങ്ങളും സാ​ങ്കേതിക പ്രദർശനങ്ങളും​ നിയാദിയും സംഘവും നടത്തിയിരുന്നു​. ബഹിരാകാശ ദൗത്യത്തിനായി പോകുന്ന രണ്ടാമത്തെ അറബ്​ പൗരനും ബഹിരാകാശ നടത്തം പൂർത്തീകരിക്കുന്ന ആദ്യ അറബ്​ സഞ്ചാരിയുമാണ്​ സുൽത്താൻ അൽ നിയാദി. ബഹിരാകാശ നടത്തത്തിലൂടെ ഏഴു മണിക്കൂർ നീളുന്ന അറ്റകുറ്റപ്പണികളാണ്​ അദ്ദേഹം നടത്തിയത്​. ബഹിരാകാശത്തു നിന്ന്​ തിരികെയെത്തുന്ന നിയാദിക്ക്​ ഊഷ്മള സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന്​ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍റർ ഡയറക്ടർ ജനറൽ സലിം അൽ മർറി പറഞ്ഞു.

TAGS :

Next Story