Quantcast

കുടുംബത്തിനും നാട്ടുകാർക്കും നന്ദി അറിയിച്ച് സുൽത്താൻ അൽ നിയാദി

18 ന് നാട്ടിൽ തിരിച്ചെത്തും

MediaOne Logo

Web Desk

  • Published:

    16 Sept 2023 8:54 AM IST

Sultan Al Neyadi
X

ബഹിരാകാശ ദൗത്യത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി. ഈമാസം 18 ന് ജൻമനാട്ടിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായാണ് നിയാദിയുടെ വീഡിയോ യുഎഇ ബഹിരാകാശ കേന്ദ്രം പങ്കുവെച്ചത്.

ഇത്തവണ ഭൂമിയിൽ നിന്നാണെന്ന് അറിയിച്ചാണ് നിയാദിയുടെ വീഡിയോ ആരംഭിക്കുന്നത്. കുടുംബത്തിനും നാട്ടുകാർക്കും അറബ് ജനതക്കുമെല്ലാം വീഡിയോയിൽ നിയാദി നന്ദി അറിയിക്കുന്നുണ്ട്.

TAGS :

Next Story