Quantcast

ഹൗ വല്ലാത്ത ചൂട്... യുഎഇയിൽ 50°C പിന്നിട്ട് വേനൽചൂട്

ആഗസ്റ്റ് 10 വരെ വേനലിന്റെ പാരമ്യം

MediaOne Logo

Web Desk

  • Published:

    2 Aug 2026 12:24 AM IST

Summer heat surpasses 50°C in UAE
X

ദുബൈ:വിയർത്തൊലിച്ച് യുഎഇ. ഇന്ന് യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഈ വേനലിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബൂദബിയിലെ ഷവാമഖിലാണ് ഈ വേനലിലെ യുഎഇയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 2:30 ന് ഈ മേഖലയിലെ വേനൽചൂട് 50 ഡിഗ്രി സെൽഷ്യസിലെത്തി. സൂര്യൻ അസ്തമിച്ചാലും വിയർത്ത് കുളിക്കുന്ന ചൂടുകാലമാണ് യുഎഇയിലിപ്പോൾ.

കഴിഞ്ഞദിവസം ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ പോലും ഇന്ന് ചൂട് കനത്തു. ജംറത്തുൽ ഖയ്ത് എന്നറിയപ്പെടുന്ന കടുത്തവേനൽ ദിനങ്ങളിലൂടെയാണ് യുഎഇ കടന്നുപോകുന്നത്. ഈമാസം 10 വരെ കടുപ്പമേറിയ വേനൽദിനങ്ങൾ തുടരും. പിന്നീട് ചൂടിന്റെ പാരമ്യത്തിൽ നേരിയ കുറവ് വന്ന് തുടങ്ങും. പൊതുവരെ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടാറുള്ള അബൂദബിയിലെ സൈ്വഹാനിൽ ഇന്ന് 49.8 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ദുബൈ സെയ്ഹ സലാം, ഷാർജയിലെ ദൈദ് എന്നീ സ്ഥലങ്ങൾ ചൂടിന്റെ കാര്യത്തിൽ തൊട്ടുപിന്നാലെയുണ്ട്. 2002 ൽ ജൂലൈയിൽ സൈ്വഹാനിലാണ് യുഎഇയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലരേഖപ്പെടുത്തിയത്. 52.1 ഡിഗ്രി സെൽഷ്യസായിരുന്നു അന്നത്തെ ചൂട്.

TAGS :

Next Story