Quantcast

വേനലവധി കഴിഞ്ഞു; യു എ ഇയിലെ സ്‌കൂളുകൾ നാളെ തുറക്കും

കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഇക്കുറിയില്ല എന്നതും ശ്രദ്ധേയാണ്.

MediaOne Logo

Web Desk

  • Published:

    28 Aug 2022 4:18 PM GMT

വേനലവധി കഴിഞ്ഞു; യു എ ഇയിലെ സ്‌കൂളുകൾ നാളെ തുറക്കും
X

അബുദാബി: രണ്ട് മാസത്തെ വേനൽ അവധി കഴിഞ്ഞ് യു എ ഇയിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. ഇന്ത്യൻ സിലബസ് വിദ്യാലയങ്ങൾ രണ്ടാം ടേം തുടങ്ങുമ്പോൾ യു എ ഇ കരിക്കുലം വിദ്യാലയങ്ങൾക്ക് നാളെ പുതിയ അധ്യയനവർഷമാണ് ആരംഭിക്കുന്നത്. ആദ്യ ടേം പൂർത്തിയാക്കിയാണ് യു എ ഇയിലെ ഇന്ത്യൻ വിദ്യാലയങ്ങൾ വേനലവധിക്കായി അടച്ചത്. നാട്ടിലും മറ്റും പോയി രണ്ടുമാസം അവധിയാഘോഷിച്ചാണ് ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ രണ്ടാം ടേം പഠനം.

അതേസമയം, കൂടുതൽ മലയാളി വിദ്യാർഥികൾ പഠിക്കുന്ന ഏഷ്യൻ കരിക്കുലം വിദ്യാർഥികൾക്ക് നാളെ രണ്ടാം ടേം ആണ് തുടങ്ങുന്നത്. വേനൽ അവധിക്ക് മുൻപേ ഇവരുടെ ഒന്നാം ടേം കഴിഞ്ഞിരുന്നു. യു എ ഇയിലെ കടുത്ത വേനൽ പിന്നിട്ട് നാളെ തുടങ്ങുന്ന ടേമിലാണ് കലാകായിക മൽസരങ്ങളും പഠനയാത്രകളും നടക്കുക. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഇക്കുറിയില്ല എന്നതും ശ്രദ്ധേയാണ്.

അബുദാബിയിൽ ആദ്യ ദിവസം പി സി ആർ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ, ദുബൈ എമിറേറ്റിൽ ഈ നിബന്ധനയില്ല. അതേസമയം, എല്ലായിടത്തും ക്ലാസ് മുറികളിൽ മാസ്ക് നിർബന്ധമാണ്. വിദ്യാർഥികളെ വരേവൽക്കാൻ സ്കൂൾ ബസുകൾ മുതൽ ക്ലാസ് മുറികൾ വരെ അണുവിമുക്തമാക്കിയും അറ്റകുറ്റപണികൾ തീർത്തും തയാറായിട്ടുണ്ട്. ദുബൈ ടാക്സി കോർപറേഷൻ സ്കൂൾ ബസുകളിൽ പുതിയ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തി. പുതിയ അധ്യയനവർഷം പുതിയ യു എ ഇ, ബ്രിട്ടീഷ് കരിക്കുലം സ്കൂളുകളും യു എ ഇയിൽ തുറക്കുന്നുണ്ട്.

TAGS :

Next Story