Quantcast

ഇന്ധനവില കുറഞ്ഞതിന് പിന്നാലെ അജ്മാനിൽ ടാക്‌സി നിരക്ക് കുറച്ചു

കിലോമീറ്ററിന് നാല് ഫിൽസ് വീതം കുറച്ചു

MediaOne Logo

Web Desk

  • Published:

    3 Jun 2023 9:39 AM IST

Taxi fare in Ajman
X

യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞതോടെ എമിറേറ്റുകളിൽ ടാക്‌സികളും ചാർജ് കുറച്ച് തുടങ്ങി. അജ്മാനാണ് ആദ്യം ടാക്‌സി നിരക്ക് കുറക്കുകയാണെന്ന് അറിയിച്ചത്.

അജ്മാനിൽ ടാക്‌സി നിരക്ക് കിലോമീറ്ററിന് 1 ദിർഹം 81 ഫിൽസായാണ് കുറച്ചത്. ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. മേയിൽ കിലോമീറ്ററിന് 1 ദിർഹം 85 ഫിൽസായിരുന്നു നിരക്ക്. കിരോമീറ്ററിന് നാല് ഫിൽസിന്റെ ഇളവ് ലഭിക്കും.

ഇന്ധന വില കഴിഞ്ഞ നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് താഴ്ന്നതോടെയാണ് പൊതു ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ തീരുമാനം ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചത്. മറ്റ് എമിറേറ്റുകളുടെ ടാക്‌സി നിരക്കിലും സമാനമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് സ്ഥിരം യാത്രക്കാരായ പ്രവാസികൾ.

TAGS :

Next Story