മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിച്ചു, കൗമാരക്കാർ ദുബൈയിൽ പിടിയിൽ
ദുബൈ പൊലീസ് 101 ഇ-ബൈക്കുകൾ പിടിച്ചെടുത്തു

ദുബൈ: ഇലക്ട്രോണിക് ബൈക്കിൽ 100 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിച്ച കൗമാരക്കാരെ ദുബൈ പൊലീസ് പിടികൂടി. അമിതവേഗത്തിൽ വാഹനമോടിച്ചത് കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ നിന്ന് പൊലീസ് 101 ഇ-ബൈക്കുകൾ പിടിച്ചെടുത്തു. കാൽനടയാത്രക്കാരുടെയും യാത്രികരുടെയും ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ അമിതവേഗത്തിലുള്ള യാത്ര അപകടകരമാണെന്ന് പൊലീസ് പറഞ്ഞു. അപകടാവസ്ഥകളെക്കുറിച്ച് ബോധ്യപ്പെടുത്താൻ മാതാപിതാക്കളെ വിളിച്ചുവരുത്തിയെന്നും പൊലീസ്. അമിതവേഗം മൂലം നഗരത്തിൽ സമീപകാലത്ത് അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിയുകയും ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Next Story
Adjust Story Font
16

