Quantcast

തീവ്രവാദ പ്രവർത്തനം; കേസ് അബൂദബി ഫെഡറൽ അപ്പീൽ കോടതിയിലേക്ക്

പ്രതികൾ യു.എ.ഇ മണ്ണിൽ ​അക്രമവും ഭീകരവാദവും നടത്തുന്നതിന്​ പുതിയ സംഘടന രൂപീകരിക്കാൻ നീക്കം നടത്തിയതായി​ കുറ്റപത്രത്തിൽ വ്യക്​തമാക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    7 Jan 2024 12:14 AM IST

തീവ്രവാദ പ്രവർത്തനം; കേസ് അബൂദബി ഫെഡറൽ അപ്പീൽ കോടതിയിലേക്ക്
X

തീവ്രവാദ പ്രവർത്തനം കണ്ടെത്തിയതിനെ തുടർന്ന്​ 84പ്രതികളെ സ്റ്റേറ്റ്​ സെക്യൂരിറ്റി കോടതി എന്നറിപ്പെടുന്ന അബൂദബി ഫെഡറൽ അപ്പീൽ കോടതിയിലേക്ക്​ റഫർ ചെയ്തു. പ്രതികളിൽ ഭൂരിഭാഗം പേരും മുസ്ലിം ബ്രദർഹുഡിന്‍റെ അംഗങ്ങളാണ്​. പബ്ലിക്​ പ്രോസിക്യൂട്ടറാണ്​ ഇതു സംബന്ധിച്ച ഉത്തരവിട്ടത്​.

അറ്റോർണി ജനറൽ ഡോ. ഹമദ്​ അൽ ശംസിയാണ്​ ഫെഡറൽ കോടതിയിലേക്ക്​ തീവ്രവാദ കേസ്​ റഫർ ചെയ്തത്​. പ്രതികൾ യു.എ.ഇ മണ്ണിൽ ​അക്രമവും ഭീകരവാദവും നടത്തുന്നതിന്​ പുതിയ സംഘടന രൂപീകരിക്കാൻ നീക്കം നടത്തിയതായി​ കുറ്റപത്രത്തിൽ വ്യക്​തമാക്കുന്നുണ്ട്​. 2013ലെ സ്റ്റേറ്റ് സെക്യൂരിറ്റി കേസ് നമ്പർ 17ൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് പ്രതികൾ കുറ്റകൃത്യവും അതിന്റെ തെളിവുകളും മറച്ചുവെച്ചതായും വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട്​ ചെയ്തു.

അന്വേഷണത്തിലൂടെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, അറ്റോർണി ജനറൽ ഈ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്​. ഏകദേശം ആറ് മാസത്തെ അന്വേഷണത്തിൽ കമ്മീഷന്​മതിയായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ്​ അറ്റോർണി ജനറൽ പ്രതികളെ വിചാരണക്കായി റഫർ ചെയ്തത്​​. കേസിലെ സാക്ഷികളിൽ നിന്ന് കോടതി വാദം കേൾക്കാൻ തുടങ്ങിയിട്ടുണ്ട്​. നിയമ പ്രാതിനിധ്യമില്ലാത്ത പ്രതികൾക്ക്​ ഓരോ അഭിഭാഷകനെ നിയമിച്ചാണ് വിചാരണ പുരോഗമിക്കുന്നത്​.

TAGS :

Next Story