പൂര്‍ണമായും സ്വയം നിയന്ത്രിത ടെസ്‌ല കാറുകള്‍ അടുത്ത വര്‍ഷം യുഎഇയിലെത്തും: ഇലോണ്‍ മസ്‌ക്
സ്റ്റിയറിംഗ് നിയന്ത്രണം, ബ്രേക്കിംഗ്, എന്നിവയിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചർ ആയിരിക്കും കമ്പനി അവതരിപ്പിക്കുക

ദുബൈ: പൂർണമായും സ്വയം നിയന്ത്രിത ടെസ്‌ല കാറുകൾ അടുത്ത വർഷം ജനുവരിയിൽ തന്നെ യുഎഇയിലെത്തിക്കുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഇത് പൂർണമായും ഡ്രൈവറില്ലാ സംവിധാനമായിരിക്കില്ല. മറിച്ച് സ്റ്റിയറിംഗ് നിയന്ത്രണം, ബ്രേക്കിംഗ്, ലെയ്ൻ മാറ്റം, പാർക്കിംഗ് എന്നിവയിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചർ ആയിരിക്കും കമ്പനി അവതരിപ്പിക്കുക. ഈ സിസ്റ്റം പ്രവർത്തിക്കുമ്പോൾ ഡ്രൈവർ നിർബന്ധമായും വാഹനത്തിലുണ്ടാകണമെന്നും ഏത് സമയത്തും നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറായിരിക്കണമെന്നും ടെസ്‌ല വ്യക്തമാക്കുന്നു.
Next Story
Adjust Story Font
16

