Quantcast

സ്വകാര്യ മേഖലകളിൽ സ്വദേശിവത്​കരണം നടപ്പാക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും

50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ പ്രതിവർഷം രണ്ടു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ്​ ചട്ടം

MediaOne Logo

Web Desk

  • Updated:

    2023-07-06 19:03:26.0

Published:

6 July 2023 5:37 PM GMT

സ്വകാര്യ മേഖലകളിൽ സ്വദേശിവത്​കരണം നടപ്പാക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
X

സ്വകാര്യ മേഖലകളിൽ സ്വദേശിവത്​കരണം നടപ്പാക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ പ്രതിവർഷം രണ്ടു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ്​ ചട്ടം. പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾ 42,000 ദിർഹം പിഴയൊടുക്കേണ്ടി വരും

സ്വദേശിവത്​കരണ പദ്ധതി കർശനമായി നടപ്പാക്കാനാണ്​ യു.എ.ഇ മാനവവിഭവ, സ്വദേശിവത്​കരണ മന്ത്രാലയ തീരുമാനം. പല തവണ കർശന നിർദേശം നൽകിയിട്ടും സ്വദേശിവത്​കരണ വ്യവസ്​ഥകൾ നടപ്പാക്കാൻ തയാറാകാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. .

50ൽ ചുവടെ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളെ നിയമിക്കേണ്ടതില്ല. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഓരോ വർഷവും രണ്ടു ശതമാനം വീതം​ സ്വദേശിവത്​കരണം നടപ്പാക്കണം എന്നാണ്​ ചട്ടം.

2026 ഓടെ സ്വദേശിവത്​കരണം 10 ശതമാനമായി വർധിപ്പിക്കുകയാണ്​ ലക്ഷ്യം. പ്രതിവർഷം 12,000 സ്വദേശികൾക്ക്​പദ്ധതി മുഖേന ജോലി ലഭ്യമാക്കും. നിയമം പാലിക്കാത്ത സ്ഥാപനത്തിൽ നിന്ന്​ ഈടാക്കുന്ന ഫൈൻ തുക തൊഴിൽ തേടുന്ന സ്വദേശികൾക്ക്​ കൈമാറും. യു.എ.ഇ പൗരൻമാർക്കായി തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ പദ്ധതി ആവിഷ്​കരിച്ചത്​.



TAGS :

Next Story