Quantcast

ദുബൈയിൽ നിർമിക്കുന്ന അതിനൂതന കാൻസർ ആശുപത്രിയു​ടെ രൂപരേഖ പുറത്തുവിട്ടു

2026ൽ നിർമാണം പൂർത്തീകരിക്കും

MediaOne Logo

Web Desk

  • Published:

    6 Feb 2024 7:22 PM GMT

dubai cancer hospital
X

ദുബൈയിൽ ആരംഭിക്കുന്ന ഹംദാൻ ബിൻ റാശിദ് ​കാൻസർ ​ഹോസ്​പിറ്റലിന്‍റെ രൂപരേഖ പുറത്തുവിട്ടു. ദുബൈ ആരോഗ്യവകുപ്പിന്‍റെ ഭാഗമായി അൽ ജദ്ദാഫ്​ ഏരിയയിലാണ്​​​​ ആദ്യ സംയോജിത, സമഗ്ര കാൻസർ ആശുപത്രി നിർമിക്കുന്നത്​. ലോകത്തെ ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങളായിരിക്കും ആശുപത്രിയിൽ ഒരുക്കുക.

ജദ്ദാഫിൽ ആശുപത്രി നിർമിക്കാൻ അനുവദിച്ച സ്ഥലത്ത് ​നടന്ന ചടങ്ങിൽ എക്സിക്യുട്ടീവ്​കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ​ഹംദാൻ ബിൻ മുഹമ്മദ്​ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ രൂപരേഖ പുറത്തുവിട്ടത്​. ശൈഖ്​ അഹമ്മദ്​ ബിൻ സഈദ്​ ആൽ മക്​തൂം, ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ് ​ആൽ മക്​തൂം, ശൈഖ്​ റാശിദ്​ ബിൻ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം, മറ്റു ​ഉന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു.

2026ൽ ആശുപത്രിയുടെ നിർമാണം പൂർത്തീകരിച്ച്​ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ​ദുബൈ ആരോഗ്യവകുപ്പ്​ചടങ്ങിൽ പ്രഖ്യാപിച്ചു. അന്തരിച്ച ശൈഖ്​ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന്​ ആദരമർപ്പിച്ചാണ്​ പുതിയ ആശുപത്രി പണിയുന്നത്​. രാജ്യത്തിനകത്തും പുറത്തും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധി ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നതാണെന്ന്​ചടങ്ങിൽ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു.

ദുബൈ ഹെൽത്തിന്‍റെ ജീവകാരുണ്യ ദൗത്യമായ അൽ ജലീല ഫൗണ്ടേഷനിലൂടെ ലഭിച്ച ഫണ്ട്​ഉപയോഗിച്ചാണ് ​കാൻസർ ഹോസ്പിറ്റലിന്‍റെ നിർമാണം. 56,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ആശുപത്രിക്കായി വ്യക്​തികൾക്കും സംഘടനകൾക്കും സംഭാവന നൽകാം. 50 ക്ലിനിക്കുകൾ, 30 ക്ലിനിക്കൽ റിസർച്ച്​ ഏരിയ, 60 ഇൻഫ്യൂഷൻ റൂമുകൾ, 10 അടിയന്തര ചികിത്സ റൂമുകൾ, അഞ്ച്​ റേഡിയോ തെറപ്പി റൂമുകൾ, 116 കിടക്കകൾ എന്നിവയാണ്​ആശുപത്രിയിൽ ഒരുങ്ങുന്നത്​. രോഗികൾക്കും ബന്ധുക്കൾക്കും സാന്ത്വനം പകരുന്നതിനായി ആശുപത്രി ക്യാമ്പസിന് ​ചുറ്റും 19 പൂന്തോട്ടങ്ങളും നിർമിക്കും.

TAGS :

Next Story