മലബാർ കലാ സാംസ്‌കാരിക വേദി പുരസ്‌കാരം ദുബൈയിൽ വിതരണം ചെയ്തു
ടെലിവിഷൻ രംഗത്തെ മികവിനുള്ള അവാർഡ് മീഡിയ വണിന് ലഭിച്ചു

ദുബൈ: മലബാർ കലാ സാംസ്‌കാരിക വേദിയുടെ ഈവർഷത്തെ മാധ്യമ, സാഹിത്യ പുരസ്‌കാരങ്ങൾ ദുബൈയിൽ വിതരണം ചെയ്തു. ദുബൈ വുമൺസ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ടെലിവിഷൻ രംഗത്തെ മികവിനുള്ള അവാർഡ് മഞ്ചേശ്വരം എം.എൽ.എ-എ.കെ.എം അഷ്റഫ് മീഡിയവൺ പ്രിൻസിപ്പിൽ കറസ്‌പോണ്ടന്റ് ഷിനോജ് ഷംസുദ്ദീന് സമ്മാനിച്ചു.
മീഡിയ എക്‌സലൻസ് പുരസ്‌കാരം മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അഭിലാഷ് മോഹനൻ ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകരായ വനിതാ വിനോദ്, സിന്ധു ബിജു, സുരേഷ് വെള്ളിമുറ്റം, ഫസ്‌ലു, എന്നിവർക്ക് കെ.എം അഹമ്മദ് സ്മാരക മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ാഹിത്യപുരസ്‌കാരങ്ങൾ കെ എം അബ്ബാസ്, ഇന്ദു ലേഖ മുരളി എന്നിവർ ഏറ്റുവാങ്ങി.
ബിസിനസ്-ജീവകാരുണ്യ മേഖലയിലെ പുരസ്‌കാരങ്ങൾ നിസാർ തളങ്കര, അലിടാറ്റ, ബി എം ബഷീർ, സ്വാമി രാജേന്ദ്രപ്രസാദ്, അബ്ദുള്ള കുഞ്ഞി സ്പിക്, മൊയ്നു തളങ്കര, ഷെരീഫ് കോളിയാഡ് എന്നിവർക്ക് സമ്മാനിച്ചു. യു.എ.ഇ പൗരപ്രമുഖൻ യാഖൂബ് അൽ അലി ഉദ്ഘാടനം നിർവഹിച്ചു. റഷീദ് അൽ അമേരി, അഹമദ് ബിൻ സബൂത്, മേജർ ഉമർ മുഹമ്മദ് സുബൈർ അൽ മർസുകി എന്നിവർ മുഖ്യാഥിതികളായിരുന്നു. അഡ്വ: ഇബ്രാഹിം ഖലീൽ അധ്യക്ഷത വഹിച്ചു. അഷ്റഫ് കർള, ഹുസൈനാർ ഹാജി, ഹനീഫ് തുടങ്ങിയവർ സംസാരിച്ചു.
Adjust Story Font
16

