Quantcast

യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണം 66,000 കവിഞ്ഞു

ഈ വർഷം മാത്രം നാലുമാസത്തിനിടെ സ്വകാര്യ മേഖലയിൽ 10,500പേർ പേർ നിയമിതരായി

MediaOne Logo

Web Desk

  • Updated:

    2023-05-16 18:48:04.0

Published:

16 May 2023 6:42 PM GMT

The number of expatriates employed in the private sector in the UAE has exceeded
X

യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണം 66,000 കവിഞ്ഞു. നടപ്പുവർഷം ഏപ്രിൽ വരെയുള്ള റിപ്പോർട്ടിലാണ്​ വർധന വ്യക്​തമായത്​. സ്വകാര്യ മേഖലയിൽ നിശ്​ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിയമം കൂടി നടപ്പിലായതോടെ സ്വദേശികളുടെ എണ്ണം ഇനിയും ഉയർന്നേക്കും.

രാജ്യത്തെ 16,000 സ്വകാര്യ കമ്പനികളിൽ സ്വദേശി പൗരൻമാർ ജോലി ചെയ്യുന്നതായി ​യു.എ.ഇ മാനവ വിഭവ ​എമിറൈ​റ്റേസേഷൻ മന്ത്രി ഡോ. അബ്​ദുറഹ്​മാൻ അൽ അവാർ വെളിപ്പെടുത്തി. ഫെഡറൽ നാഷണൽ കൗൺസിൽ യോഗത്തിലാണ്​ മന്ത്രിയുടെ പ്രഖ്യാപനം.

ഈ വർഷം മാത്രം നാലുമാസത്തിനിടെ സ്വകാര്യ മേഖലയിൽ 10,500പേർ പേർ നിയമിതരായി. ഇതോടെ സ്വദേശി ജീവനക്കാർ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം 13ശതമാനമായി വർധിച്ചു. ഈ വർഷം പുതുതായി സ്വദേശികളെ നിയമിച്ച കമ്പനികളുടെ എണ്ണം രണ്ടായിരം വരും. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ്​ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത്​. വ്യാപര മേഖലയിൽ 13ശതമാനവും ബിസിനസ്​ സർവീസ്​ മേഖലയിലും വ്യാവസായിക മേഖലയിലമായി 10ശതമാനവുമാണ്​ സ്വദേശി അനുപാതം.

യു.എ.ഇയിൽ സ്വദേശിവൽകരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് കനത്ത ഫൈൻ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദ്ഗ്ധ തൊഴിൽമേഖലയിൽ ഈ വർഷം ജൂൺ അവസാനത്തോടെ മൂന്ന്​ ശതമാനം സ്വദേശിവൽകരണം നടപ്പാക്കണം. ഈവർഷം അവസാനത്തിനകം നാലു ശതമാനം എന്ന ലക്ഷ്യവും കൈവരിക്കണം.

TAGS :

Next Story