Quantcast

ദുബൈയിൽ യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ്​ ജെറ്റ്​ വിമാനം

ഞായറാഴ്ച രാവിലെ 9.30ന് ദുബൈ വിമാനത്താവളത്തിൽ നിന്ന്​​ പുറപ്പെടേണ്ട കൊച്ചി വിമാനമാണ്​ 28 മണിക്കൂർ വൈകിയത്

MediaOne Logo

Web Desk

  • Updated:

    2022-12-12 18:41:03.0

Published:

12 Dec 2022 6:30 PM GMT

ദുബൈയിൽ യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ്​ ജെറ്റ്​ വിമാനം
X

ദുബൈയിൽ യാത്രക്കാരെ ദുരിതത്തിലാക്കിയ സ്പൈസ്​ ജെറ്റ്​ വിമാനം പറന്നത്​ 28 മണിക്കൂറിന്​ ശേഷം. ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കഴിഞ്ഞു കൂടുകയായിരുന്നു ഭൂരിപക്ഷം യാത്രക്കാരും. ദുരിതത്തിനൊടുവിൽ​ തിങ്കളാഴ്ച ഉച്ചക്ക്​ 1.30നാണ്​​ വിമാനം പറന്നത്​.

ഞായറാഴ്ച രാവിലെ 9.30ന് ദുബൈ വിമാനത്താവളത്തിൽ നിന്ന്​​ പുറപ്പെടേണ്ട കൊച്ചി വിമാനമാണ്​ യാത്രക്കാരെ വലച്ചത്​. വിമാനത്താവളത്തിലെ കസേരയിലും നിലത്തുമായിരുന്നു ഭൂരിപക്ഷം യാത്രക്കാരും രാത്രി ചെലവഴിച്ചത്​. ചിലർ താമസ സ്ഥലങ്ങളിലേക്ക്​ പോയി. സന്ദർശക വിസക്കാർക്കും വിസ റദ്ദാക്കിയവർക്കും പുറത്ത്​ പോകാൻ പോലും കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം ഉച്ചക്ക്​ 1.30ന്​ പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്​. പിന്നീട്​ ഇത്​ 2.30 ലേക്കും 3.30ലേക്കും മാറ്റി. തുടർന്ന്​ അനിശ്​ചിതമായി നീളുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 9.30ന്​ പുറപ്പെടും എന്നാണ്​ ഞായറാഴ്ച രാത്രി അറിയിച്ചിരുന്നത്​. പ്രായമായവരും കുട്ടികളും അടിയന്തരമായി നാട്ടിൽ എത്തേണ്ടവരുമെല്ലാം കുടുങ്ങി. സാങ്കേതിക തകരാറാണ് വിമാനം വൈകലിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, കൃത്യമായ വിവരങ്ങൾ നൽകാനോ യാത്രക്കാർക്ക് സൗകര്യമൊരുക്കാനോ അധികൃതർ തയാറായില്ലെന്ന്​ പരാതിയുണ്ട്​.

വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ധാക്കിയിരുന്നു. ഇതിലെ യാത്രക്കാർക്കും മണിക്കൂ​റുകളോളം വൈകിയാണ്​ തുടർ യാത്രയൊരുക്കിയത്​. ഇന്ത്യൻ കമ്പനികളുടെ വിമാനം വൈകൽ സ്ഥിരമാവുകയാണ്​.

TAGS :

Next Story