Quantcast

ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവൽ മൂന്നാം പതിപ്പ് ഇന്നു മുതൽ ആരംഭിക്കും

ഈ മാസം 12 വരെ നീണ്ടുനിൽക്കും

MediaOne Logo

Web Desk

  • Published:

    6 March 2023 8:00 PM IST

Dubai Metro Music Festival
X

ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബൈ മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈയും ചേർന്ന് ഒരുക്കുന്ന ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവൽ മൂന്നാം പതിപ്പ് ഇന്ന് ആരംഭിക്കുന്നു.

ഈ മാസം 12 വരെ നീണ്ടുനിൽക്കുന്ന സംഗീത വിരുന്നിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രഗൽഭരായ സംഗീതജ്ഞരാണ് വിവിവധ സ്റ്റേഷനുകളിലായി ഒരുക്കുന്ന വേദികളിലെത്തുക.

യൂണിയൻ, മാൾ ഓഫ് എമിറേറ്റ്‌സ്, ബുർജുമാൻ, ദുബൈ ഫിനാൻഷ്യൽ സെന്റർ, ശോഭ റിയാലിറ്റി എന്നീ അഞ്ച് പ്രധാന മെട്രോ സ്റ്റേഷനുകളിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് 20 സംഗീതജ്ഞരോളം പങ്കെടുക്കുന്ന ഗാനമേളകൾ അരങ്ങേറുക.

ദുബൈയിലെ വൈവിധ്യമാർന്ന പ്രവാസി സൂഹത്തെ ത്രസിപ്പിക്കുന്നതിനായി പരമ്പരാഗത സംഗീതജ്ഞർ, ക്ലാസിക്കൽ ഇൻസ്ട്രുമെന്റലിസ്റ്റുകൾ, ഫ്യൂഷൻ സംഗീതജ്ഞർ എന്നിവരെല്ലാമടങ്ങിയ പ്രതിഭകളെയാണ് സംഗീത പരിപാടികളിൽ അണിനിരത്തുന്നത്.

TAGS :

Next Story