2025 യു.എ.ഇക്ക് ‘സാമൂഹിക വർഷം’; സാമൂഹിക, കുടുംബ ബന്ധങ്ങൾക്ക് ഊന്നൽ നൽകും
എല്ലാ കൊല്ലവും സർക്കാർ തന്നെ വിവിധ വിഷയങ്ങളിൽ പ്രത്യേക വർഷാചരണം പ്രഖ്യാപിക്കുന്ന പതിവ് യു.എ.ഇയിലുണ്ട്

ദുബൈ: ഈവർഷം 'ഇയർ ഓഫ് കമ്യൂണിറ്റി'യായി പ്രഖ്യാപിച്ച് യു.എ.ഇ. സാമൂഹിക, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് ഈവർഷം രാജ്യം നടപ്പാക്കുക. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഈ വർഷം സാമൂഹിക വർഷമായി ആചരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കൈയോട് കൈചേർത്ത് എന്ന് മുദ്രാവാക്യവുമായി ഈവർഷം വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കും.
സമൂഹത്തിൽ ഐക്യവും, പാരസ്പര്യവും പ്രോത്സാഹിപ്പിക്കുകയാണ് വർഷാചരണത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. അഭിവൃദ്ധിയുടേയും, വളർച്ചയുടെയും മാതൃകാരാജ്യമാക്കി യു.എ.ഇയെ വളർത്താൻ ഈ രാജ്യത്തെ സ്വന്തം വീടായി കരുതുന്ന എല്ലാവർക്കും സംഭാവന ചെയ്യാൻ കഴിയുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ശൈഖ് മുഹമ്മദ് ബിൻ റാശിദും, ശൈഖ് മൻസൂർ ബിൻ സായിദും സാമൂഹിക വർഷാചരണത്തെ സ്വാഗതം ചെയ്തു. കെട്ടുറപ്പുള്ള സമൂഹവും കുടുംബവുമാണ് രാജ്യത്തിന്റെയും അടിത്തറ. വരും തലുറയുടെ ഭാവിയും ഉത്തരവാദിത്തമുള്ള സമൂഹമായിരിക്കുമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം യു.എ.ഇ സുസ്ഥിരതാവർഷമായാണ് ആചരിച്ചത്.
Adjust Story Font
16

