ഹൂതികൾക്ക് സഹായം; അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയും യു.എ.ഇ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി
മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളായ അൽഅലാമിയ എക്‌സ്പ്രസ് കമ്പനി, അൽ ഹദ എക്‌സ്‌ചേഞ്ച് കമ്പനി, മുആസ് അബ്ദുല്ല ദാഇൽ ഫോർ ഇംപോർട്ട് ആൻഡ് എക്‌സ്‌പോർട്ട്, IMO (9109550) എന്ന നമ്പറിലുള്ള ത്രീടൈപ്പ് കപ്പൽ, പെരിഡോട്ട് ഷിപ്പിങ് ആൻഡ് ട്രേഡിങ് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ.

അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയും യു.എ.ഇ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ മന്ത്രിസഭ ഉത്തരവിട്ടു. യമനിലെ ഹൂതികൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നും തീവ്രവാദപ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അബ്ദൂ അബ്ദുല്ല ദാഇൽ അഹമ്മദ് എന്ന വ്യക്തിയെയും അഞ്ച് സ്ഥാപനങ്ങളെയും തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്താൻ യു.എ.ഇ തീരുമാനിച്ചത്. ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെ നിരീക്ഷിക്കാനും ബാങ്ക് അക്കൗണ്ടുകൾ 24 മണിക്കൂറിനകം മരവിപ്പിക്കാനും ഉത്തരിവിട്ടിട്ടുണ്ട്.
മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളായ അൽഅലാമിയ എക്‌സ്പ്രസ് കമ്പനി, അൽ ഹദ എക്‌സ്‌ചേഞ്ച് കമ്പനി, മുആസ് അബ്ദുല്ല ദാഇൽ ഫോർ ഇംപോർട്ട് ആൻഡ് എക്‌സ്‌പോർട്ട്, IMO (9109550) എന്ന നമ്പറിലുള്ള ത്രീടൈപ്പ് കപ്പൽ, പെരിഡോട്ട് ഷിപ്പിങ് ആൻഡ് ട്രേഡിങ് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ. ഈസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും നിരീക്ഷണത്തിലാണ്. ജനങ്ങളെ ആക്രമിക്കാനും അവരുടെ സ്വത്തുക്കൾ നശിപ്പിക്കാനുമാണ് ഇവർ നൽകിയ ധനസഹായം വിനിയോഗിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. യു.എ.ഇക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ ഇവരെ പിന്തുണക്കുന്നവർക്കെതിരെ നിരീക്ഷണം ശക്തമാണ്.
Adjust Story Font
16

