സെൽഫ് ഡ്രൈവിങ് ഗതാഗത കോൺഗ്രസ് മേള നാളെ ദുബൈയിൽ തുടക്കം
ഡ്രൈവറില്ലാവാഹനങ്ങളുടെ വികസനത്തിനായി ദുബൈ റോഡ്ട്രാൻസ്പോർട്ട് അതോറിറ്റിയാണ് വേൾഡ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്

ദുബൈ: സെൽഫ്ഡ്രൈവിങ് ട്രാൻപോർട്ട് വേൾഡ് കോൺഗ്രസിന്‍റെ മൂന്നാമത് എഡിഷന് നാളെ ദുബൈയിൽ തുടക്കം. ദുബൈ വേൾഡ് ട്രേഡ്സെന്ററിലാണ്ചടങ്ങ്. ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി ആർ.ടി.എ സംഘടിപ്പിച്ച ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട്ചലഞ്ചിലെ വിജയികളുടെ പ്രഖ്യാപനവും ഇതിന്റെ ഭാഗമായി നടക്കും.
ഡ്രൈവറില്ലാവാഹനങ്ങളുടെ വികസനത്തിനായി ദുബൈ റോഡ്ട്രാൻസ്പോർട്ട് അതോറിറ്റിയാണ് വേൾഡ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. സെൽഫ് ഡ്രൈവിങ് ചലഞ്ച് വിജയികളെ കാത്തിരിക്കുന്നത് 23 ലക്ഷംഡോളർ സമ്മാന തുകയാണ്. 20 ലക്ഷംഡോളർ സ്ഥാപനങ്ങൾക്കും, മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിക്കും. ഡ്രൈവറില്ല ബസ്സുകൾ വികസിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണ ചലഞ്ച്. 27 സ്ഥാപനങ്ങളാണ് രണ്ടു കാറ്റഗറിയിലായി പങ്കെടുത്തത്. തുടർന്ന് പത്ത് കമ്പനികളെ അവസാന ഫൈനൽ റൗണ്ടിലേക്ക്തെരഞ്ഞെടുത്തു. അന്താരാഷ്ട്ര തലത്തിൽ അഞ്ചു കമ്പനികളും പ്രാദേശിക ഗവേഷണ വിദ്യാഭ്യാസ സഥാപന വിഭാഗത്തിൽ അഞ്ചു സ്ഥാപനങ്ങളുമാണ് അവസാന റൗണ്ടിലെത്തിയത്. ദുബൈ സിലിക്കൻ ഒയാസിസിൽ ആയിരുന്നു ചലഞ്ച് നടന്നത്.
യു.എ.ഇ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാധികാരത്തിലാണ്പരിപാടി. 'ഗതാഗത രംഗത്തെ ശാക്തീകരണം 4.0' എന്ന പ്രമേയത്തിന് ചുവടെയാണ് സമ്മേളനം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2000 പ്രതിനിധികൾ ഇതിൽ പങ്കെടുക്കും. വിവിധവിഷയങ്ങളിലായി 33 സെഷനുകളും വർക്ഷോപ്പുകളും സമ്മേളനത്തിൽ നടക്കും
Adjust Story Font
16

