Quantcast

ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി

തിരുവനന്തപുരം പള്ളിക്കൽ കിഴക്കേക്കോണം സ്വദേശി അബ്ദുൽ സലാം ഷാജഹാൻ (53) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-08-22 11:14:57.0

Published:

22 Aug 2023 11:10 AM GMT

Thiruvananthapuram passed away in Sharjah
X

റാസൽഖൈമ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഷാർജയിൽ നിര്യാതനായി. തിരുവന്തപുരം പള്ളിക്കൽ കിഴക്കേക്കോണം സ്വദേശി അബ്ദുൽ സലാം ഷാജഹാൻ (53) ആണ് മരിച്ചത്.

റാക് ദിഗ്‌ദ ഡയറി ഫാമിലെ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു ഷാജഹാൻ. ജോലിയുടെ ഭാഗമായി ദൈദിലെത്തിയ ഇദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദൈത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

TAGS :

Next Story