യുഎഇ ദേശീയ ദിനം; ഷാർജയിൽ ബ്ലാക് പോയിന്റുകൾ കുറക്കാൻ അവസരം
യാത്രക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്

ഷാർജ: ദേശീയ ദിനത്തോടനുബന്ധിച്ച് ബ്ലാക് പോയിന്റുകൾ കുറക്കാൻ അവസരമൊരുക്കി ഷാർജ പൊലീസ്. അടുത്ത വർഷം ജനുവരി 10 വരെയാണ് ഇളവ് ലഭിക്കുക. യാത്രക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. നിയമലംഘനം നടത്തി രണ്ട് മാസത്തിന് മുമ്പ് പിഴ അടക്കുകയാണെങ്കിൽ 35% ഇളവ് ലഭിക്കും. രണ്ട് മാസം കഴിഞ്ഞോ ഒരു വർഷത്തിന് മുമ്പോ പിഴ അടച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും. എന്നാൽ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഇളവുണ്ടാകില്ല. ഡിസംബർ ഒന്നിന് മുമ്പുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ് ലഭിക്കുക.
Next Story
Adjust Story Font
16

