Quantcast

മൂന്ന് അഫ്ഗാനി വിദ്യാർഥികൾ ദുബൈയിലെത്തി; സ്കോളർഷിപ്പ് നേടിയവരാണ് എത്തിയത്

100 വിദ്യാർഥികളെ താലിബാൻ തടഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-25 19:33:06.0

Published:

25 Aug 2023 7:31 PM GMT

Afghan students
X

താലിബാൻ സർക്കാറിന്റെ വിലക്കിനിടെ അഫ്ഗാനിസ്താനിൽ നിന്ന് ഉന്നതപഠനത്തിനായി മൂന്ന് വിദ്യാർഥിനികൾ ദുബൈയിലെത്തി. ദുബൈ വിമാനത്താവളത്തിലിറങ്ങിയ വിദ്യാർഥിനികളെ അൽ ഹബ്ദൂർ ഗ്രൂപ്പ് മാനേജ്മെന്‍റ് ടീം സ്വീകരിച്ചു. ദുബൈ യൂനിവേഴ്സിറ്റിയിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികളാണ് ദുബൈയിൽ എത്തിയത്.

ഇമാറാത്തി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖലാഫ് അൽ ഹബ്ത്തൂറാണ് മൂന്ന് വിദ്യാർഥിനികൾ ദുബൈയിലെത്തിയ വിവരം അറിയിച്ചത്.. ദുബൈ സർവകാലാശാല പ്രസിഡന്റ് ഡോ. ഈസ അൽ ബസ്തകിയുടെയും അൽ ഹബ്ദൂർ ഗ്രൂപ്പ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ വിദ്യാർഥിനികളുമായി അധികൃതർ സംസാരിച്ചു. ലോകത്തെ സുരക്ഷിതമായ നഗരങ്ങളിലൊന്നായ ദുബൈയിലേക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്നതായി ഖലാഫ് അഹമ്മദ് അൽ ഹബ്ദൂർ പറഞ്ഞു.

മറ്റ് കുട്ടികൾക്കും ഉടൻ ദുബൈയിൽ എത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ദുബൈയിൽ പഠനത്തിനായി പുറപ്പെട്ട 100 വിദ്യാർഥിനികളെ കാബൂൾ വിമാനത്താവളത്തിൽ താലിബാൻ ഭരണകൂടം തടഞ്ഞിരുന്നു. സന്നദ്ധ സംഘടനകളോട് വിഷയത്തിൽ ഇടപെടാൻ ഖലാഫ് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story