Quantcast

ദുബൈയിൽ മൂന്ന് കമ്പനികൾക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ റോഡിലിറക്കാൻ അനുമതി

അപ്പോളോ ഗോ, വീറൈഡ്, പോണി.എഐ എന്നിവക്ക് നഗരത്തിലെ റോഡിൽ വാഹനമിറക്കാം

MediaOne Logo

Web Desk

  • Published:

    26 Sept 2025 6:18 PM IST

Three companies allowed to launch driverless vehicles on Dubai roads
X

ദുബൈ: യുഎഇയിലെ ദുബൈയിൽ മൂന്ന് കമ്പനികൾക്ക് സ്വയംനിയന്ത്രിത വാഹനങ്ങൾ റോഡിലിറക്കാൻ അനുമതി നൽകി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ). അപ്പോളോ ഗോ, വീറൈഡ്, പോണി.എഐ എന്നിവയ്ക്കാണ് നഗരത്തിൽ വാഹനമിറക്കാൻ അനുമതി ലഭിച്ചത്. സ്വയംനിയന്ത്രിത ഡ്രൈവിങ് സാങ്കേതിക വിദ്യകളും കമ്പനികളുടെ പ്രവർത്തന വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി പരിശോധനകൾ സംഘടിപ്പിക്കും. വാഹനങ്ങൾ ദുബൈയുടെ പ്രാദേശിക പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന.

ആർടിഎയുമായി സഹകരിക്കുന്നതിലൂടെ സ്മാർട്ട് മൊബിലിറ്റിയിൽ ദുബൈയെ ആഗോളതലത്തിൽ ഒന്നാമതാക്കുക, സ്വയംനിയന്ത്രിത നഗരമെന്ന നിലയിൽ ദുബൈയെ മുൻനിരയിൽ നിർത്തുക എന്നിവയാണ് കമ്പനികളുടെ ലക്ഷ്യം. ഈ വർഷത്തിന്റെ ആദ്യത്തിൽ കമ്പനികളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എമിറേറ്റിൽ 2030-ഓടെ 25 ശതമാനം ഗതാഗതവും സ്വയംനിയന്ത്രിതമാക്കുന്ന ദുബൈ സ്മാർട്ട് സെൽഫ് പദ്ധതിയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് കൂടിയാണിത്.

TAGS :

Next Story