Quantcast

നീറ്റ് പരീക്ഷക്ക് യു.എ.ഇയിൽ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ

MediaOne Logo

Web Desk

  • Published:

    7 April 2022 1:12 PM GMT

നീറ്റ് പരീക്ഷക്ക് യു.എ.ഇയിൽ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ
X

നീറ്റ് പരീക്ഷക്ക് യു.എ.ഇയിൽ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. ഗൾഫിൽ ഇത്തവണ എട്ട് കേന്ദ്രങ്ങളാണ് നീറ്റ് പരീക്ഷക്കായി നാഷണൽ ടെസ്റ്റിങ് ഏജൻസി അനുവദിച്ചിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ നിരന്തരമായ മുറവിളിയെ തുടർന്ന് ദുബൈയിലും കുവൈത്തിലും മാത്രമാണ് കഴിഞ്ഞ തവണ പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്.

ഇത്തവണ ഗൾഫിലെ കൂടുതൽ കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് സൌകര്യമൊരുങ്ങുന്നത് പ്രവാസി വിദ്യാർഥികൾക്ക് വലിയ അനുഗ്രഹമായി മാറും.

TAGS :

Next Story