Quantcast

2022ലെ ഗതാഗതക്കുരുക്ക്; യു.എ.ഇയിൽ ഒരാൾക്ക് നഷ്ടമായത് ശരാശരി 22 മണിക്കൂർ

MediaOne Logo

Web Desk

  • Published:

    12 Jan 2023 3:29 AM GMT

2022ലെ ഗതാഗതക്കുരുക്ക്; യു.എ.ഇയിൽ   ഒരാൾക്ക് നഷ്ടമായത് ശരാശരി 22 മണിക്കൂർ
X

2022ൽ റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം യു.എ.ഇയിൽ ഒരാൾക്ക് നഷ്ടമായത് ശരാശരി 22 മണിക്കൂർ വരെയെന്ന് പഠനം. Inrix Inc പുറത്തിറക്കിയ ഗ്ലോബൽ ട്രാഫിക് സ്‌കോർകാർഡ് പ്രകാരമാണ് നഗരങ്ങളിലെ ശരാശരി ഗഗതാഗതക്കുരുക്ക് കണക്കാക്കിയത്.

ലോകത്തെ മറ്റു പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് അൽപം മെച്ചപ്പെട്ടതാണ് യു.എ.ഇയുടെ കണക്ക്. 2022ൽ യു.കെയിൽ, ഗതാഗതക്കുരുക്ക് കാരണം ഒരു ഡ്രൈവർക്ക് നഷ്ടപ്പെട്ടത് 80 മണിക്കൂർ വരെയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 7മണിക്കൂർ വർദ്ധനവാണിത്.

അമേരിക്കയിലെ ഒരു ഡ്രൈവർക്ക് കഴിഞ്ഞ വർഷം റോഡുകളിലെതിരക്ക് കാരണം 51 മണിക്കൂർ നഷ്ടപ്പെട്ടിട്ടുണ്ട്. 2021നെ അപേക്ഷിച്ച് 15 മണിക്കൂർ വർധനവാണിത് കാണിക്കുന്നത്. അതേ സമയം ജർമ്മനിയിൽ 40 മണിക്കൂറാണ് ഏകദേശം നഷ്ടമായിരിക്കുന്നത്.

TAGS :

Next Story