ദുബൈ അൽ ഖുദ്ര റോഡ് വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു
ഗതാഗതക്കുരുക്കുണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രികർ സമയം ക്രമീകരിക്കണമെന്നും ആർ.ടി.എ അറിയിച്ചു

ദുബൈ: നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് ദുബൈ അൽ ഖുദ്ര റോഡ് വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടതായി ആർ.ടി.എ അറിയിച്ചു. റോഡിലെ റൗണ്ട് എബൗട്ട് ഒഴിവാക്കുകയും ഇരുവശത്തേക്കും മൂന്ന് ലൈനുകൾ വീതം നിലനിർത്തുകയും ചെയ്യും. ഗതാഗതക്കുരുക്കുണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രികർ സമയം ക്രമീകരിക്കണമെന്നും ആർ.ടി.എ അറിയിച്ചു.
Next Story
Adjust Story Font
16

