Quantcast

താമസസ്ഥലങ്ങളിലെ നിയമ ലംഘനം; ദുബൈയിൽ പരിശോധന ശക്​തം

താമസ സൗകര്യങ്ങളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്ന പരിശോധനയാണ്​ പ്രധാനമായും നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-25 18:06:51.0

Published:

25 Sept 2022 11:11 PM IST

താമസസ്ഥലങ്ങളിലെ നിയമ ലംഘനം; ദുബൈയിൽ പരിശോധന ശക്​തം
X

ദുബൈയിൽ താമസസ്ഥലങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി. താമസ സൗകര്യങ്ങളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്ന പരിശോധനയാണ്​ പ്രധാനമായും നടക്കുന്നത്​. ജനങ്ങളുടെ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനാണ്​ പരിശോധനാ നടപടികളന്ന്​​ ദുബൈ മുനിസിപാലിറ്റി വ്യക്തമാക്കി.

ഈ വർഷം തുടക്കം മുതൽ ഇതുവരെ മുനിസിപ്പാലിറ്റി 19,837 ഫീൽഡ് വിസിറ്റുകൾ പൂർത്തിയാക്കി​. എല്ലാ ദിവസവും രാവിലെയും വൈകുന്നേരങ്ങളിലുമാണ്​ മറ്റു വകുപ്പുകളെ കൂടി ഏകോപിപ്പിച്ച് പരിശോധനകൾ നടക്കുന്നത്​. നിയമം ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചതിന്‍റെ ഫലമായി താമസക്കാരിൽ മിക്കവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ തുടങ്ങിയതായും അധികൃതർ അറിയിച്ചു.

ദുബൈയിൽ വില്ലകളിലും അപാർട്​മെന്‍റുകളിലും താമസിപ്പിക്കാവുന്ന ആളുകളുടെയും കുടുംബങ്ങളുടെയും എണ്ണം കൃത്യമായി നിശ്​ചയിച്ചിട്ടുണ്ട്​. പരിശോധനകളിൽ ഈ എണ്ണം പാലിക്കു​ന്നുണ്ടോയെന്നാണ്​ അധികൃതർ അന്വേഷിക്കുന്നത്​. ഉടമയുടെ അനുമതിയില്ലാതെ വാടകക്ക്​ എടുത്ത അപ്പാർട്ട്മെന്‍റ്​ മറ്റുള്ളവരുമായി പങ്കിടുന്നതും നിയമവിരുദ്ധമാണ്. ​ പിടിക്കപ്പെട്ടാൽ വാടകക്കാരനും ഇയാൾ താമസിപ്പിച്ചവരും ഒഴിഞ്ഞുകൊടുക്കേണ്ടിവരും. നിയമലംഘകരിൽ നിന്ന്​ വൻതുക ഫൈനും ഈടാക്കും. കുടുംബങ്ങളെ മാത്രം താമസിപ്പിക്കാൻ അനുമതിയുള്ള സ്ഥലങ്ങളിൽ ബാച്ചിലേർസിനെ താമസിപ്പിക്കുന്നതും നിയമവിരുദ്ധമാണ്​.

ദുബൈയിൽ താമസിക്കുന്നവർ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണമെന്ന്​ വെള്ളിയാഴ്ചയാണ്​ ദുബൈ ലാൻഡ് ഡിപ്പാർട്ടുമെന്‍റ്​​ നിർദേശം പുറത്തിറക്കിയത്​​​. ദുബൈ റെസ്റ്റ്​ (Dubai REST) ആപ്പ്​ വഴി രജിസ്​ട്രേഷൻ പൂർത്തിയാക്കാൻ രണ്ടാഴ്ചത്തെ​ സമയമാണ്​ അനുവദിച്ചിരിക്കുന്നത്​. താമസ സ്ഥലങ്ങൾ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പർട്ടി മാനേജ്​മെന്‍റ്​ കമ്പനികളും ഡെവലപ്പർമാരും രജിസ്റ്റർ ചെയ്യണം. ആരുടെ പേരിലാണോ വാടക കരാർ ​ അവരാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​.

TAGS :

Next Story