Quantcast

യു.എ.ഇക്ക്​ രണ്ട്​ ബഹിരാകാശ യാത്രികർ കൂടി

യു.എ.ഇയുടെ ബഹിരാകാശ പദ്ധതിയുടെ രണ്ടാം ബാച്ചിലെ അംഗങ്ങളായ ഇരുവരും നാസ അസ്​ട്രോണറ്റ്​ ക്ലാസ്​ ടെയ്​നിങ്​ പ്രോഗ്രാമിൽ പരിശീലനം ആരംഭിച്ചവരാണ്​

MediaOne Logo

Web Desk

  • Published:

    6 March 2024 7:00 PM GMT

യു.എ.ഇക്ക്​ രണ്ട്​ ബഹിരാകാശ യാത്രികർ കൂടി
X

ദുബൈ:ബഹിരാകാശ പര്യവേക്ഷണ രംഗത്ത്​ മുന്നേറുന്ന യു.എ.ഇക്ക്​ കരുത്തായി രണ്ടുപേർ കൂടി 'നാസ'യിൽ നിന്ന്​ ബിരുദം സ്വീകരിച്ചു. യു.എസിലെ ഹൂസ്റ്റണിൽ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ചൊവ്വാഴ്ചയാണ്​ യു.എ.ഇയുടെ നൂറ അൽ മത്​റൂഷിയും മുഹമ്മദ്​ അൽ മുഅല്ലയും ബിരുദം സ്വീകരിച്ചത്​.

ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് യു.എ.ഇ സ്വീകരിക്കുന്ന ബഹുമുഖമായ സമീപനത്തിന്‍റെ നേട്ടമാണ്​ നൂറയുടെയും മുഹമ്മദിന്‍റെയും ബിരുദം സ്വീകരിക്കലെന്ന് സ്​പേസ്​ സെന്‍റർ ഡയറക്ടർ ജനറൽ സലീം അൽ മർറി പറഞ്ഞു.

യു.എ.ഇയുടെ ബഹിരാകാശ പദ്ധതിയുടെ രണ്ടാം ബാച്ചിലെ അംഗങ്ങളായ ഇരുവരും നാസ അസ്​ട്രോണറ്റ്​ ക്ലാസ്​ ടെയ്​നിങ്​ പ്രോഗ്രാമിൽ പരിശീലനം ആരംഭിച്ചവരാണ്​. 2022 ജനുവരിയിൽ ആരംഭിച്ച പരിശീലനം രണ്ടുവർഷത്തിലേറെ സമയമെടുത്താണ്​ പൂർത്തിയാകുന്നത്​. വിവിധതരം ബഹിരാകാശ ദൗത്യങ്ങൾക്ക്​ സജ്ജമാക്കുന്ന രൂപത്തിൽ വ്യത്യസ്ത പരിശീലനങ്ങളാണ്​ ഇവർ പൂർത്തീകരിച്ചിട്ടുള്ളത്​.

ബഹിരാകാശ നടത്തം, റോബോട്ടിക്സ്​, സ്പേസ്​ സ്​റ്റേഷൻ സിംസ്റ്റംസ്​, റഷ്യൻ ഭാഷ എന്നിങ്ങനെ വിവിധ വിഷയങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പത്ത് ബഹിരാകാശ യാത്രികരാണ്​ ഇവരുടെ ബാച്ചിലുണ്ടായിരുന്നത്​. കോഴ്​സ്​ പൂർത്തിയാകുന്നതോടെ ഇവർക്കെല്ലാം 'അസ്​ട്രോണറ്റ്​ പിൻ' നൽകും. ഇതോടൊപ്പം നിലവിലെ ദൗത്യങ്ങളിൽ പങ്കുവഹിക്കാനും ഇവർക്ക്​ സാധിക്കും.

TAGS :

Next Story