Quantcast

റാസല്‍ഖൈമ കോര്‍ണീഷില്‍ രണ്ട് കൗമാരക്കാര്‍ മുങ്ങി മരിച്ചു

പാകിസ്താന്‍ സ്വദേശികളായ 12 വയസ്സുള്ള ഒമര്‍ ആസിഫും ഹമദുമാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    20 Nov 2025 1:46 PM IST

Two teenagers drown in Ras Al Khaimah Corniche
X

റാസല്‍ഖൈമ: പാകിസ്താന്‍ സ്വദേശികളായ കൗമാരക്കാരായ രണ്ട് ആണ്‍ കുട്ടികള്‍ക്ക് ഓള്‍ഡ് റാക് കോര്‍ണീഷില്‍ ദാരുണാന്ത്യം. വിനോദത്തിനായി കടലിലിറങ്ങിയ 12കാരായ ഒമര്‍ ആസിഫും ഹമദുമാണ് മരിച്ചത്.

ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. കുട്ടികള്‍ വീട്ടുകാരറിയാതെ കടലില്‍ പോകുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ സഹോദരനൊപ്പം കളികളിലേര്‍പ്പെട്ടിരുന്ന ഒമര്‍ ആസിഫ് വൈകുന്നേരം ഹമദിനൊപ്പം കോര്‍ണീഷിലെത്തിയതാണ്. സമീപത്തെ ഷോപ്പില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ കുട്ടികള്‍ വൈകുന്നേരം തെരുവിലൂടെ നടക്കുന്നത് പതിഞ്ഞിരുന്നു.

TAGS :

Next Story