U19 ഏഷ്യാകപ്പ് ഡിസംബർ 12 മുതൽ യുഎഇയിൽ; ഫിക്‌സ്ച്ചർ പുറത്ത്
സെമി ഡിസംബർ 19ന്, ഫൈനൽ ഡിസംബർ 21ന്

ദുബൈ: മെൻസ് അണ്ടർ 19 ഏഷ്യാകപ്പ് 2025 ഡിസംബർ 12 മുതൽ യുഎഇയിൽ. 50 ഓവർ മത്സരമാണ് ടൂർണമെൻറിൽ നടക്കുക. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്, എ ഗ്രൂപ്പിൽ. ഇരുടീമുകൾക്കും പുറമേ ക്വാളിഫയർ 1, ക്വാളിഫയർ 3 ടീമുകളാണ് ഗ്രൂപ്പിലുണ്ടാകുക. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ക്വാളിഫയർ 2 ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. എല്ലാ മത്സരങ്ങളും യുഎഇ സമയം രാവിലെ 9.00 മണിക്കാണ് നടക്കുക.
ഐസിസി അക്കാദമിയിൽ ഡിസംബർ 12ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ക്വാളിഫയർ 1 ആയ ടീമും ഏറ്റുമുട്ടും. ഐസിസി അക്കാദമിക്ക് പുറമേ ദി സെവൻസ് സ്‌റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. ആദ്യ സെമി ഡിസംബർ 19ന് ഐസിസി അക്കാദമിയിൽ നടക്കും. രണ്ടാം സെമി അതേദിവസം ദി സെവൻസിലും നടക്കും. ഡിസംബർ 21നാണ് ഫൈനൽ. ഐസിസി അക്കാദമിയാണ് വേദി.
Next Story
Adjust Story Font
16

