ട്രാഫിക് പിഴകളിലെ 50% കിഴിവ്; സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി

MediaOne Logo

Web Desk

  • Updated:

    2022-11-25 04:38:20.0

Published:

25 Nov 2022 4:38 AM GMT

ട്രാഫിക് പിഴകളിലെ 50% കിഴിവ്;   സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി
X

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരുന്ന അജ്മാൻ പൊലീസ് ഉപഭോഗ്താക്കളുടെ സൗകര്യം പരിഗണിച്ച് തങ്ങളുടെ പ്രവർത്തന സമയം നീട്ടി. അജ്മാൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾ സർവീസസ് സെന്ററിന്റെ പ്രവർത്തി സമയമാണ് നീട്ടിയിരിക്കുന്നത്.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക 12 വരെയുമാണ് സെന്റർ തുറന്ന് പ്രവർത്തിക്കുക. കൂടാതെ വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ രാത്രി 8 വരെയും സേവന കേന്ദ്ര പ്രവർത്തിക്കും.

ശനി, ഞായർ ദിവസങ്ങളിൽ സേവന കേന്ദ്രത്തിന് സാധാരണപോലെ അവധിയായിരിക്കും. ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വന്ന ഇളവ് ജനുവരി 6 വരെയാണ് നിലനിൽക്കുക. നവംബർ ഒന്നിന് മുമ്പ് എമിറേറ്റിൽ നടന്ന ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കാണ് പിഴയിൽ ഇളവ് ലഭിക്കുക. ദേശീയ ദിനത്തോടനുബന്ധിച്ച് മറ്റു ചില എമിറേറ്റുകളും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story