Quantcast

ഇന്ത്യക്കാരനടക്കം 38 വ്യക്തികളും 15 സ്ഥാപനങ്ങളും യു.എ.ഇയുടെ ഭീകരവാദ പട്ടികയില്‍

റെഗുലേറ്ററി അതോറിറ്റികൾ പട്ടികയിലുള്‍പ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയും നിരീക്ഷിക്കുകയും തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു.sub

MediaOne Logo

Web Desk

  • Updated:

    2021-09-14 12:34:45.0

Published:

14 Sep 2021 11:30 AM GMT

ഇന്ത്യക്കാരനടക്കം  38 വ്യക്തികളും  15 സ്ഥാപനങ്ങളും  യു.എ.ഇയുടെ  ഭീകരവാദ പട്ടികയില്‍
X

38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും കൂടി യു.എ.ഇ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. യുഎഇ ക്യാബിനറ്റാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. തീവ്രവാദത്തെ പിന്തുണയ്‍ക്കുന്ന വ്യക്തികളുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന ഇന്ത്യക്കാരാണ് പതിനൊന്നാമതായി പട്ടികയിലുള്ളത്.

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്ന ശൃംഖലകളെ തകര്‍ക്കാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് പ്രമേയം അടിവരയിടുന്നതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മൂന്ന് യുഎഇ പൗരന്മാരും ഒരു സൗദി പൗരനും പട്ടികയിലുണ്ട്. ലെബനാന്‍, യെമന്‍, ഇറാഖ്, അഫ്‍ഗാനിസ്ഥാന്‍, സിറിയ, ഇറാന്‍, നൈജീരിയ, ബ്രിട്ടന്‍, റഷ്യ, ജോര്‍ദാന്‍, സെയ്‍ന്റ് കിറ്റ്സ് ആന്റ് നീവസ് എന്നീ രാജ്യങ്ങളിലുള്ളവരും പട്ടികയിലുണ്ട്.

റെഗുലേറ്ററി അതോറിറ്റികൾ പട്ടികയിലുള്‍പ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയും നിരീക്ഷിക്കുകയും തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പട്ടികയിലുള്‍പ്പെട്ട വ്യക്തികളുടെ പൂണ്ണ ലിസ്റ്റ് താഴെ കൊടുക്കുന്നു:

1. അഹമ്മദ് മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അൽഷൈബ അൽനുഐമി (യുഎഇ) 2. മുഹമ്മദ് സാക്കർ യൂസിഫ് സാക്കർ അൽ സാബി (യുഎഇ) 3. ഹമദ് മുഹമ്മദ് റഹ്മ ഹുമൈദ് അൽഷംസി (യുഎഇ) 4. സഈദ് നാസർ സയീദ് നാസർ അൽതെനിജി (യുഎഇ) 5. ഹസ്സൻ ഹുസൈൻ തബജ (ലെബനൻ) 6. ആദം ഹുസൈൻ തബജ (ലെബനൻ) 7. മുഹമ്മദ് അഹമ്മദ് മുസൈദ് സയീദ് (യെമൻ) 8. ഹെയ്ഡർ ഹബീബ് അലി (ഇറാഖ്) 9. ബാസിം യൂസഫ് ഹുസൈൻ അൽഷഗൻബി (ഇറാഖ്) 10. ഷെരീഫ് അഹമ്മദ് ഷെരീഫ് ബാ അലവി (യെമൻ) 11. മനോജ് സബർവാൾ ഓം പ്രകാശ് (ഇന്ത്യ) 12. റാഷിഡ് സാലിഹ് സ്വാലിഹ് അൽ ജർമൗസി (യെമൻ) 13. നായിഫ് നാസർ സാലിഹ് അൽജർമൗസി (യെമൻ) 14. സുബിയുല്ല അബ്ദുൽ ഖാഹിർ ദുരാനി (അഫ്ഗാനിസ്ഥാൻ) 15. സുലിമാൻ സാലിഹ് സേലം അബൗലാൻ (യെമൻ) 16. അഡെൽ അഹമ്മദ് സേലം ഉബൈദ് അലി ബദ്ര (യെമൻ) 17. അലി നാസർ അലസീരി (സൗദി അറേബ്യ) 18. ഫദൽ സാലിഹ് സേലം അൽതയാബി (യെമൻ) 19. അഷുർ ഉമർ അഷുർ ഉബൈദൂൺ (യെമൻ) 20. ഹസീം മൊഹ്‌സൻ ഫർഹാൻ + ഹസീം മൊഹ്‌സൻ അൽ ഫർഹാൻ (സിറിയ) 21. മെഹ്ദി അസീസൊല്ലാ കിയാസതി (ഇറാൻ) 22. ഫർഷാദ് ജാഫർ ഹകെംസാദെ (ഇറാൻ) 23. സയ്യിദ് റീസ മുഹമ്മദ് ഗസെമി (ഇറാൻ) 24. മൊഹ്‌സൻ ഹസ്സൻ കർഗരോദ്ജത് അബാദി (ഇറാൻ) 25. ഇബ്രാഹിം മഹ്മൂദ് അഹമ്മദ് മുഹമ്മദ് (ഇറാൻ) 26. ഒസാമ ഹൗസൻ ദുഗേം (സിറിയ) 27. അബ്ദുറഹ്മാൻ അഡോ മൂസ (നൈജീരിയ) 28. സാലിഹു യൂസുഫ് ആദമു (നൈജീരിയ) 29. ബഷീർ അലി യൂസഫ് (നൈജീരിയ) 30. മുഹമ്മദ് ഇബ്രാഹിം ഈസ (നൈജീരിയ) 31. ഇബ്രാഹിം അലി അൽഹസ്സൻ (നൈജീരിയ) 32. സുരാജോ അബൂബക്കർ മുഹമ്മദ് (നൈജീരിയ) 33. അല ഖാൻഫുറ - അലാ അബ്ദുൽറസാഖ് അലി ഖാൻഫുറ - അല അൽഖാൻഫുറ (സിറിയ) 34. ഫാദി സെയ്ദ് കമാർ (ഗ്രേറ്റ് ബ്രിട്ടൻ) 35. വാലിദ് കാമെൽ അവാദ് (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്) 36. ഖാലിദ് വാലിദ് അവാദ് (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്) 37. ഇമാദ് ഖല്ലക് കണ്ടക്ഡ്‌ഷി (റഷ്യ) 38. മുഹമ്മദ് അയ്മൻ തയ്സീർ റാഷിദ് മറയത്ത് (ജോർദാൻ)

പട്ടികയിലുള്‍പ്പെട്ട സ്ഥാപനങ്ങളുടെ പൂർണ്ണ ലിസ്റ്റ് താഴെ കൊടുക്കുന്നു:

1. റേ ട്രേസിംഗ് ട്രേഡിംഗ് കോ എൽ‌എൽ‌സി, 2. H F Z A Arzoo International F Z ഇ, 3. ഹനാൻ ഷിപ്പിംഗ് എൽ.എൽ.സി. 4. ഫോർ കോർണർ ട്രേഡിംഗ് എസ്ടി 5. സാസ്കോ ലോജിസ്റ്റിക് എൽ.എൽ.സി. 6. അൽജർമൗസി ജനറൽ ട്രേഡിംഗ് എൽ‌എൽ‌സി 7. അൽ ജർമൂസി കാർഗോ & ക്ലിയറിംഗ് (L.L.C) 8. ഹെവി & ലൈറ്റ് ട്രക്കുകൾ വഴിയുള്ള അൽ ജർമൂസി ട്രാൻസ്പോർട്ട് (L.L.C) 9. നാസർ അൽജർമൗസി ജനറൽ ട്രേഡിംഗ് (L.L.C) 10. നാസർ അൽജർമൗസി കാർഗോ & ക്ലിയറിംഗ് LLC 11. വേവ് ടെക് കമ്പ്യൂട്ടർ LLC 12. NYBI ട്രേഡിംഗ് - FZE 13. കെസിഎൽ ജനറൽ ട്രേഡിംഗ് എഫ് ഇസഡ് ഇ 14. അലിൻമ ഗ്രൂപ്പ് 15. അൽ-ഓംഗി & ബ്രോസ് മണി എക്സ്ചേഞ്ച്

TAGS :

Next Story