Quantcast

'വെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കരുത്'; യു.എ.ഇയിൽ ഈമാസം 15 മുതൽ ഉച്ചവിശ്രമം നിർബന്ധം

നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2022-06-08 18:59:17.0

Published:

8 Jun 2022 11:15 PM IST

വെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കരുത്; യു.എ.ഇയിൽ ഈമാസം 15 മുതൽ ഉച്ചവിശ്രമം നിർബന്ധം
X

വേനൽ ശക്തമായതോടെ യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈമാസം 15 മുതൽ മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാവുക.

യു.എ.ഇയിൽ വേനൽചൂട് 42 ഡിഗ്രിക്കും മുകളിലേക്ക് ഉയർന്നു. അടുത്ത ദിവസങ്ങളിൽ ചൂട് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

ഈമാസം 15 മുതൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം മൂന്നര വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. ഈസമയത്ത്, തൊഴിലാളികൾക്ക് വെയിലേൽക്കാതെ വിശ്രമിക്കാനുള്ള സൗകര്യം തൊഴിലുടമകൾ ഒരുക്കി നൽകണം. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാം. കഴിഞ്ഞ 18 വർഷമായി യു.എ.ഇ വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്കാറുണ്ട്. സെപ്തംബർ 15 വരെയാണ് നിയമം നിലവിലുണ്ടാവുക.


TAGS :

Next Story