Quantcast

രണ്ട് രാജ്യങ്ങൾക്ക് കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ച് യുഎഇ

ഇന്തോനേഷ്യ, അഫ്​ഗാനിസ്​ഥാൻ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടി യുഎഇ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസത്തിനിടയിൽ സന്ദര്‍ശിച്ചവര്‍ക്കും വിലക്കുണ്ട്​.

MediaOne Logo

rishad

  • Published:

    10 July 2021 5:11 PM GMT

രണ്ട് രാജ്യങ്ങൾക്ക് കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ച് യുഎഇ
X

ഇന്തോനേഷ്യ, അഫ്​ഗാനിസ്​ഥാൻ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടി യുഎഇ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസത്തിനിടയിൽ സന്ദര്‍ശിച്ചവര്‍ക്കും വിലക്കുണ്ട്​. ജൂലൈ 11മുതൽ വിലക്ക്​ നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു.

ഇന്തോനേഷ്യ, അഫ്ഗാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ്​, കാർഗോ വിമാനങ്ങൾക്ക്​ നിയമത്തിൽ ഇളവുണ്ട്​. യു.എ.ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്​ഥർ, ഗോൾഡൻ, സിൽവർ വിസയുള്ളവർ, ഔദ്യേഗിക പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നവർ, മുൻകൂർ അനുമതി വാങ്ങിയ ബിസിനസുകാർ, സുപ്രധാന തസ്​തികകളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ്​ ഇളവുള്ളത്​. ഇവർക്ക്​ 48 മണിക്കൂറിനിടയിലെ നെഗറ്റീവ്​ പി.സി.ആർ ഫലവും മറ്റു കോവിഡ്​ മാനദണ്ഡങ്ങളും പാലിച്ചാൽ യാത്ര ചെയ്യനാവും.

ഇന്ത്യയടക്കമുള്ള നേരത്തെ പട്ടികയിലുള്ള രാജ്യങ്ങൾ യാത്ര വിലക്ക്​ നീങ്ങുമെന്ന പ്രതീക്ഷയിൽ കഴിയു​മ്പോഴാണ്​ കൂടുതൽ രാജ്യങ്ങളെ യാത്ര വിലക്ക്​ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. കോവിഡ്​ വ്യാപനതോത്​ വിലയിരുത്തിയാണ്​ വിലക്ക്​ ഏർപ്പെടുത്തുന്നത്​. നിലവിൽ ജൂലൈ 21ഓടെ വിലക്ക്​ നീക്കുമെന്ന പ്രതീക്ഷയിലാണ്​ ഇന്ത്യക്കാരായ പ്രവാസികൾ.

ജൂ​ലൈ 15മുതൽ ചില ഇന്ത്യൻ നഗരങ്ങളിൽ നിന്ന്​ വിമാന ടിക്കറ്റുകൾ ലഭിക്കുന്നുമുണ്ട്​. എന്നാൽ എയർ ഇന്ത്യ, ഇത്തിഹാദ്​ എന്നീ വിമാനക്കമ്പനികൾ 21വരെ യാത്രയുണ്ടാവില്ലെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story