Quantcast

സുൽത്താൻ അൽ നിയാദി ജന്മനാട്ടിലേക്ക്; സെപ്തംബർ 18 ന് യു.എ.ഇയിൽ എത്തും

ഈ മാസം നാലിനാണ് ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി നിയാദി ഭൂമിയിൽ തിരിച്ചിറങ്ങിയത്.

MediaOne Logo

Web Desk

  • Updated:

    2023-09-14 18:18:23.0

Published:

14 Sep 2023 6:14 PM GMT

സുൽത്താൻ അൽ നിയാദി ജന്മനാട്ടിലേക്ക്; സെപ്തംബർ 18 ന് യു.എ.ഇയിൽ എത്തും
X

സുൽത്താൻ അൽ നിയാദി

ദുബെെ: യു എ ഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ഈമാസം 18 ന് ജന്മനാട്ടിൽ തിരിച്ചെത്തും. തിരിച്ചെത്തുന്ന നിയാദിക്ക് വൻ വരവേൽപ് നൽകാനുള്ള ഒരുക്കത്തിലാണ് യു എ ഇ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററാണ് സുൽത്താൻ അൽ നിയാദിയുടെ ജന്മനാട്ടിലേക്കുള്ള മടക്കം പ്രഖ്യാപിച്ചത്. ഈ മാസം നാലിനാണ് ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി നിയാദി ഭൂമിയിൽ തിരിച്ചിറങ്ങിയത്. പിന്നീടുള്ള ദിവസങ്ങൾ ഫ്ലോറിഡയിൽ ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലും പരിശീലനത്തിലുമായിരുന്നു. ആരോഗ്യം വീണ്ടെടുത്ത നിയാദിയും സംഘവും കഴിഞ്ഞദിവസം നാസക്ക് അഭിമുഖം നൽകിയിരുന്നു.

മടങ്ങിയെത്തിയാൽ ഒരാഴ്ചയോളം നിയാദി യു എ ഇയിലുണ്ടാകും. പിന്നീട് ഗവേഷണങ്ങൾ തുടരാൻ ഹൂസ്റ്റണിലേക്ക് മടങ്ങും. ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ആദ്യ അറബിയും, സ്പേസ് വാക്ക് നടത്തിയ ആദ്യ അറബ് വംശനുമാണ് നിയാദി. രാജ്യത്തിന്റെയും അറബ് മേഖലയും അഭിമാനമായ നിയാദിക്ക് വൻ സ്വീകരണ പരിപാടികളാണ് യു എ ഇയിൽ ഒരുക്കുക. ജൻമനാടായ അൽഐനിൽ പ്രത്യേക സ്വീകരണം നടക്കും. രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ചയും, പൊതുജനങ്ങളുമായി സംവാദവും നടക്കും. വലിയ വിജയാഘോഷങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

TAGS :

Next Story