Quantcast

ഡിജിറ്റൽ നോമാഡുകളുടെ ഇഷ്ടരാജ്യമായി യുഎഇ

ആഗോളതലത്തിൽ രണ്ടാംസ്ഥാനത്താണ് രാജ്യം

MediaOne Logo

Web Desk

  • Published:

    5 July 2025 10:16 PM IST

ഡിജിറ്റൽ നോമാഡുകളുടെ ഇഷ്ടരാജ്യമായി യുഎഇ
X

ദുബൈ: ഡിജിറ്റൽ നോമാഡുകളുടെ ഇഷ്ടരാജ്യമായി യുഎഇ. ഈ മേഖലയിൽ രണ്ടാം സ്ഥാനത്താണ് രാജ്യം ഉള്ളത്. സ്പെയിൻ ആണ് ഒന്നാംസ്ഥാനത്ത്. ഇന്റർനെറ്റ് ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് വിദൂരരാജ്യങ്ങളിൽ ഇരുന്ന് ജോലി എടുക്കുന്നവരാണ് ഡിജിറ്റൽ നോമാഡുകൾ എന്ന് അറിയപ്പെടുന്നത്.

‘വിസഗൈഡ് ഡിജിറ്റൽ നോമാഡ് വിസ സൂചിക’ പ്രകാരമാണ് ഡിജിറ്റൽ നോമാഡ് അഥവാ ഡിജിറ്റൽ നാടോടികളുടെ ഇഷ്ടരാജ്യമായി യുഎഇ കണക്കാക്കപ്പെടുന്നത്. 2023ൽ ആഗോളതലത്തിൽ നാലാം സ്ഥാനത്തായിരുന്ന യുഎഇ, ഈ വർഷം രണ്ടാം സ്ഥാനം സ്വന്തമാക്കി. മോണ്ടിനെഗ്രോ, ബഹാമസ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ്​ സ്‌പെയിനിന് ശേഷം യുഎഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ചത്​. ഇന്റർനെറ്റ് ഗുണനിലവാരം, നികുതി നയങ്ങൾ, ജീവിതച്ചെലവ്, ആരോഗ്യ സംരക്ഷണം, സുരക്ഷയും സ്ഥിരതയും എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ മുന്നേറ്റമാണ്​ യുഎഇക്ക്​ നേട്ടത്തിന്​ സഹായകരമായത്​.

ഡിജിറ്റൽ നാടോടികൾ വ്യത്യസ്​ത രാജ്യങ്ങളെ തൊഴിലിടമായി ഉപയോഗിക്കുന്നവരാണ്​. കോവിഡിനു ശേഷം മോട്ട് വർക്ക് എന്നത് നിലവിൽ പ്രതിവർഷം ഏകദേശം 800 ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള ആഗോള സാമ്പത്തിക മേഖലയായി മാറി​ക്കൊണ്ടിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള സർക്കാരുകൾ ഈ വിഭാഗം ജീവനക്കാരെ ആകർഷിക്കാൻ നിരവധി നടപടികൾ കൈകൊള്ളുന്നുണ്ട്​.

2035 ആകുമ്പോഴേക്കും 100കോടി ആളുകൾ വരെ ‘ഡിജിറ്റൽ നാടോടി’കളായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

TAGS :

Next Story