Quantcast

ആരോ​ഗ്യ നിബന്ധനകൾ പാലിക്കണം; ഹജ്ജ് തീർത്ഥാടകർക്ക് നിർദേശങ്ങളുമായി യുഎഇ

പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിരിക്കണം

MediaOne Logo

Web Desk

  • Updated:

    2025-10-24 11:50:01.0

Published:

24 Oct 2025 5:19 PM IST

ആരോ​ഗ്യ നിബന്ധനകൾ പാലിക്കണം; ഹജ്ജ് തീർത്ഥാടകർക്ക് നിർദേശങ്ങളുമായി യുഎഇ
X

ദുബൈ: 2026 ലെ ഹജ്ജ് തീർത്ഥാടകർക്ക് ആരോഗ്യ നിർദേങ്ങളുമായി യുഎഇ. സൗദിയും യുഎഇയും പ്രഖ്യാപിച്ച ആരോഗ്യ നിബന്ധനകൾ പാലിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു. വിശ്വാസികളുടെ സുരക്ഷയ്ക്ക് മുൻ​ഗണന നൽകിയാണ് നിർദേശങ്ങൾ നൽകുന്നത്.

ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ തടസ്സമാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ബുദ്ധിയെ ബാധിക്കുന്ന നാഡീ മാനസിക രോഗങ്ങൾ, ഡിമൻഷ്യ എന്നിവയുള്ളവർക്ക് ഹജ്ജ് ചെയ്യാനാകില്ല. മൂന്ന് മാസം പൂർത്തിയായ ​ഗർഭിണികളെയും ഹജ്ജിൽ നിന്ന് വിലക്കിയിട്ടുണ്ട്. പകർച്ചവ്യാധികൾ ഉള്ളവർക്കും കീമോകൾ എടുക്കുന്ന അർബുധ ബാധിതർക്കും ഹജ്ജിന് അനുമതി ഉണ്ടാകില്ല.

തീർത്ഥാടകർ മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്ലുവൻസ വാക്സിനുകൾ, കോവിഡ്-19 വാക്സിൻ പോലുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിരിക്കണം എന്നും നിർദേശത്തിലുണ്ട്.

ഇത്തവണ 72,000 ഓളം പേരാണ് യുഎഇയിൽ നിന്ന് ഹജ്ജിന് അപേക്ഷിച്ചത്. അനുമതി ലഭിക്കുന്നവരെ മൊബൈൽ നമ്പർ വഴി വിവരം അറിയിക്കും.

TAGS :

Next Story