Quantcast

യു എ ഇയില്‍ കോവിഡ് കുറയുന്നു; പ്രതിദിന കേസുകള്‍ 300 ല്‍ താഴെ

സ്വകാര്യവാഹനത്തില്‍ ഒന്നിച്ചു യാത്രചെയ്യുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കും മാസ്‌ക് ഒഴിവാക്കാന്‍ അനുമതി നല്‍കിയിരുന്നു

MediaOne Logo

Web Desk

  • Published:

    27 Sept 2021 11:31 PM IST

യു എ ഇയില്‍ കോവിഡ് കുറയുന്നു; പ്രതിദിന കേസുകള്‍ 300 ല്‍ താഴെ
X

യു എ ഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. കഴിഞ്ഞ രണ്ടുദിവസം തുടര്‍ച്ചയായി മുന്നൂറിന് താഴെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകള്‍ ഇത്രയും കുറയുന്നത് ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. ഇന്നലെ 298 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെങ്കില്‍ ഇന്ന് പുതിയ രോഗികളുടെ എണ്ണം 286 ആയി വീണ്ടും കുറഞ്ഞു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 24 നാണ് ഇതിന് മുമ്പ് പ്രതിദിന കണക്ക് മൂന്നൂറിന് താഴെ രേഖപ്പെടുത്തിയത്.

രാജ്യത്ത് നടപ്പാക്കിയ ഊര്‍ജിത വാക്‌സിനേഷന്‍ യഞ്ജം ഫലം കാണുന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യരംഗത്തുള്ളവര്‍ വിലയിരുത്തുന്നു. ഇന്ന് നാലുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 2094 ആയി. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ചിലയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ യു എ ഇ അനുമതി നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ല.

സ്വകാര്യവാഹനത്തില്‍ ഒന്നിച്ചു യാത്രചെയ്യുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കും മാസ്‌ക് ഒഴിവാക്കാന്‍ അനുമതി നല്‍കിയിരുന്നു. ബീച്ചുകള്‍, ഓപ്പണ്‍ നീന്തല്‍കുളങ്ങള്‍ വ്യക്തിഗത സേവനങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും മാസ്‌ക് ഒഴിവാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന തുടരും.

TAGS :

Next Story