Quantcast

നയതന്ത്ര ബന്ധം ശക്തമാക്കാന്‍​ യുഎഇ-ഇസ്രായേല്‍ ധാരണ

അബൂദബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്​താലി ബെന്നറ്റുമായി ഫോണില്‍ സംസാരിച്ചു

MediaOne Logo

Web Desk

  • Published:

    24 July 2021 6:24 PM GMT

നയതന്ത്ര ബന്ധം ശക്തമാക്കാന്‍​ യുഎഇ-ഇസ്രായേല്‍ ധാരണ
X

ഉഭയകക്ഷി ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ യുഎഇ-ഇസ്രായേൽ ധാരണ. രണ്ട്​ രാജ്യങ്ങളിലും നയതന്ത്ര കേന്ദ്രങ്ങൾ ആരംഭിച്ചതോടെ വിവിധ മേഖലകളിൽ വൻവികസനത്തിനാണ് അവസരമൊരുങ്ങുന്നത്.

അബ്രഹാം കരാറി​ന്‍റെ ഭാഗമായി ആരംഭിച്ച നയതന്ത്ര ബന്ധം വിവിധ തുറകളിൽ മികച്ച നേട്ടമായി മാറിയെന്ന്​ ഇരു രാജ്യങ്ങളും വിലയിരുത്തി. സാമ്പത്തിക, നിക്ഷേപ മേഖലകൾക്കാണ്​​ തുടക്കത്തിൽ യുഎഇയും ഇസ്രായേലും ഊന്നൽ നൽകിയത്​. കോവിഡ്​ പ്രതിസന്ധിയാണ്​ ടൂറിസം രംഗത്തെ സഹകരണത്തിന്​ വിലങ്ങുതടിയായത്​. വൈകാതെ തന്നെ ഇരു ഭാഗത്തേക്കും ആയിരക്കണക്കിന്​ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ്​ പദ്ധതി. എംബസികളും കോൺസുലേറ്റുകളും തുറന്നതോടെ വിസാ നടപടിക്രമങ്ങൾ ഇനി എളുപ്പമാകുമെന്ന്​ ഇരു രാജ്യങ്ങളും വ്യക്തമാക്കി.

അതിനിടെ, അബൂദബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്​താലി ബെന്നറ്റുമായി ഫോൺ സംഭാഷണം നടത്തി. പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്​തു. ശൈഖ്​ മുഹമ്മദിന് ഇസ്രയേൽ പ്രധാനമന്ത്രി പെരുന്നാൾ ഭാവുകങ്ങൾ നേർന്നു. ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത നഫ്​താലി ബെന്നറ്റിനെ ശൈഖ്​ മുഹമ്മദ് അഭിനന്ദിച്ചു. സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനുമായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹവും ശൈഖ്​ മുഹമ്മദ്​ പ്രകടിപ്പിച്ചു.

TAGS :

Next Story